വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ദില്ലി: ഓര്‍ക്കുട്ട്, ലിന്‍കിന്‍, ഫേസ് ബുക്ക് ഈ സൗഹൃദക്കൂട്ടായ്‌മകള്‍ പരിചയമില്ലാത്തവരുണ്ടാകില്ല. ഇന്റര്‍നെറ്റില്‍ പരതി സൗഹൃതക്കൂട്ടായ്‌മകളില്‍ കറങ്ങിത്തിരിഞ്ഞ് ബന്ധങ്ങള്‍ പുതുക്കുകയും പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുകയും കൂട്ടുകാര്‍ക്കിട്ട് കുത്തും കിഴുക്കും കൊടുക്കുകയും ചെയ്യാത്തവര്‍ ഇന്നില്ല.
ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്‌മകളുടെ പര്യായമായി മാറിയത് ഓര്‍ക്കുട്ടാണ്. ഓര്‍ക്കുട്ടില്‍ അംഗമല്ലാത്തവര്‍ സൗഹൃദങ്ങള്‍ സൂക്ഷിയ്‌ക്കാനറിയാത്തവരാണെന്നുവരെ വിചാരിച്ചുകളയുന്ന ഓര്‍ക്കുട്ട് അംഗങ്ങളുണ്ട്. സൗഹൃദങ്ങളും ബന്ധങ്ങളും ഊഷ്‌മളമാക്കാന്‍ വേണ്ടിമാത്രമല്ല ഇപ്പോള്‍ ജോലി തേടുന്നവര്‍ക്കും ഇത്തരം ഓണ്‍ലൈന്‍ കൂട്ടായ്‌മകള്‍ സഹായമായി മാറുകയാണ്.
ഈ സൗഹൃദക്കൂട്ടായ്‌മക്കുള്ളില്‍ത്തന്നെയുണ്ടാക്കുന്ന മറ്റു കൂട്ടായ്‌മകള്‍ വഴി ജോലിസാധ്യതകള്‍, ജോലി ഒഴിവുകള്‍ എല്ലാം അനേകം കൂട്ടായ്‌മകളിലൂടെ വാര്‍ത്തയാകുന്നു. പല കമ്പനികളും ഇത്തരം സൈറ്റുകള്‍വഴി പുതിയ ജോലിക്കാരെ തിരഞ്ഞെടുക്കുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മകള്‍ പുതിയ കാലത്തിന്‍റെ എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറുന്നു.
ഏറ്റവും നല്ല ജോലിക്കാരെ കണ്ടെത്തുകയെന്നത് എല്ലായ്‌പ്പോഴും കമ്പനികളെല്ലാം നേരിടുന്ന വെല്ലുവിളിയാണ്. എന്നാല്‍ ഇപ്പോള്‍ പല കമ്പനികളും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ഇത്തരം ഇന്റര്‍നെറ്റ് കൂട്ടായ്‌മകള്‍ വഴി പുതിയ ജോലിക്കാരെ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു-അപ്രോച്ച് ടാലന്റ് സൊലൂഷന്‍സിലെ ഗൗരി സരിന്‍ പറയുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ പത്ത് കോടിയോളം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്‌ക്ക് നാലാം സ്ഥാനമുണ്ടെന്ന് ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഒപ്പം ഇ-റിക്രൂട്ട്‌മെന്റിന്റെ ( ഇന്‍ര്‍നെറ്റ് വഴി ജോലിയ്‌ക്കാളെയെടുക്കുക)കാര്യത്തിലും ഇന്ത്യ മുന്നേറുകയാണ്.
പല കമ്പനികളും തങ്ങള്‍ക്കായുള്ള ജോലിക്കാരെ കണ്ടെത്താന്‍ ഇ-റിക്രൂട്ട്‌മെന്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുതന്നെയാണ് ഇന്റര്‍നെറ്റ് കമ്മ്യൂണിറ്റികളില്‍ കറങ്ങിത്തിരിയുന്ന തൊഴിലന്വേഷകര്‍ക്കും സഹായകമാകുന്നത്. മാത്രമല്ല എവിടെയും കിട്ടാവുന്നതാണെന്നതും സമയപരിധിയില്ലെന്നും തുടങ്ങി ഇന്റര്‍നെറ്റിന്റെ സവിശേഷതകള്‍ ഇ-റിക്രൂട്ട്‌മെന്റുകളെ വിജയകരമാക്കുന്നു.
ഓര്‍ക്കുട്ടിലുള്ള ആയിരത്തിലധികം ഉപകൂട്ടായ്‌മകളില്‍ വിവര സാങ്കേതിക രംഗത്തെ വാക്കിന്‍ ഇന്റര്‍വ്യൂകളെക്കുറിച്ചുള്ള വിവരങ്ങള്‍ മുതല്‍ പലയിടങ്ങളിലേയും ഒഴിവുകളുടെ കൃത്യമായ എണ്ണംവരെ തൊഴിലന്വേഷകര്‍ക്കായിനല്‍കുന്നുണ്ട്. ഐടി ജോബ്‌സ് ഇന്ത്യ വാക്-ഇന്‍സ്, ഫ്രഷേസ്, റീട്ടെയില്‍ ജോബ്‌സ് ഇന്‍ ഇന്ത്യ, വാക്ക് ഇന്‍ ഫോര്‍ ജോബ്‌സ് , ജോബ് സാംപാര്‍ക്ക് എന്നിങ്ങനെപോകുന്നു ഇത്തരം കൂട്ടായ്‌മകളുടെ പേരുകള്‍. ക്ലൗഡ് 9 ഇന്ത്യ, പാത്ത് വേ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇത്തരം ഇന്റര്‍നെറ്റ് കമ്മ്യൂണിറ്റികള്‍ വഴി ജോലിക്കാരെ തിരഞ്ഞെടുക്കുന്നുമുണ്ട്.












Click it and Unblock the Notifications