വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം: കൈരളി ടി.വി പാര്‍ട്ടി ചാനലല്ലെന്ന് ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്.
കൈരളി പാര്‍ട്ടി ചാനലല്ലെന്നും ഇതിന്റെ ഉള്ളടക്കം സംബന്ധിച്ച എല്ലാ കാര്യങ്ങളും കൈരളിയുടെ ചട്ടക്കൂടില്‍ മാത്രമാണ് തീരുമാനിയ്‌ക്കുന്നതെന്നും ഒരു പ്രസ്‌താവനയിലാണ് ബ്രിട്ടാസ് അറിയിച്ചത്.
ദീപിക പത്രത്തിന്റെ ചെയര്‍മാന്‍ ഹാരിസ് അബൂബക്കറുമായി കൈരളി ടിവി നടത്തിയ അഭിമുഖം സദുദ്ദേശ്യപരമായ മാധ്യമ ധര്‍മ്മം മാത്രമായിരുന്നു. മറിച്ചുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു. വാര്‍ത്താ പ്രാധാന്യം അര്‍ഹിക്കുന്ന ഏതൊരു സംഭവത്തേയും അതിന്റേതായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന വിശ്വസ്‌തയുള്ള മാധ്യമമാണ് കൈരളിയും പീപ്പിളും.
അഭിമുഖത്തിലെ വാചകങ്ങള്‍ ആരെ ബാധിയ്‌ക്കും ,ബാധിക്കില്ല എന്നുള്ളത് നോക്കിയല്ല അവ സംപ്രേഷണം ചെയ്യുന്നത്. ഹാരിസിന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമ്പോഴും ഈ സമീപനം തന്നെയാണ് അവലംബിച്ചത്. എന്നാല്‍ ഹാരിസ് പറഞ്ഞ കാര്യങ്ങള്‍ക്കു പുറകില്‍ എന്തെങ്കിലും തരത്തിലുള്ള ദുരദ്ദേശ്യം ഉണ്ടായിരുന്നോ എന്നുള്ളത് മാധ്യമം എന്ന നിലയ്‌ക്ക് ഞങ്ങള്‍ ആലോചിക്കേണ്ട കാര്യമില്ല- പ്രസ്‌താവനയില്‍ ബ്രിട്ടാസ് വ്യക്തമാക്കി.












Click it and Unblock the Notifications