വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ലണ്ടന്‍: തലപോയാലും സത്യംപറയണമെന്നാണ് പൊതുവെ സത്യം പറയുന്നവരും ഒരിക്കലും സത്യം പറയാത്തവരും പറഞ്ഞുനടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആളുകളൊന്നും സത്യം പറയുന്നതില്‍ കാര്യമില്ലെന്നാണ് പറയുന്നത്.
സത്യസന്ധത ഏറ്റവും നല്ല സ്വഭാവഗുണമാണെന്ന് പറയുന്നവര്‍പോലും സത്യം പറയാന്‍ മടിയ്‌ക്കുന്നവരായി മാറുകയാണ്. ഈയിടെ നടന്ന ഒരു സര്‍വ്വേയിലാണ് സത്യം പറയാനുള്ള ആളുകളുടെ വിമുഖതയും ഒപ്പം കള്ളം പറയുന്നവരുടെ എണ്ണം കൂടിയ കാര്യവും പുറത്തായത്. റോയല്‍ ആന്റ് സണ്‍ അലയന്‍സ് ആണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ തെളിഞ്ഞകാര്യമെന്താണെന്നോ സമൂഹത്തില്‍ ഏറ്റവും കൂടുതലാളുകളും പറയുന്നത് കള്ളമാണത്രേ. 2,000 ആളുകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഇവരില്‍ 62 ശതമാനം പേരും സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോട് കള്ളം പറയുന്നവരാണ്.
ആളുകള്‍ ഏറ്റവും കൂടുതല്‍ കള്ളം പറയുന്നത് പ്രണയം, ലൈംഗികത എന്നീ കാര്യങ്ങളിലാണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം വിവാഹേതര ബന്ധം സൂക്ഷിയ്‌ക്കുന്നവര്‍ നിരന്തരമായി കള്ളം പറയുന്നതായും കണ്ടെത്തി.
സര്‍വ്വേയില്‍ പങ്കെടുത്ത ആളുകളില്‍ 41 ശതമാനം പേര്‍ സുഹൃത്തുക്കളോട് കള്ളം പറയുന്നവരും 43ശതമാനം പേര്‍ അയല്‍ക്കാരുമായുള്ള ബന്ധത്തില്‍ കള്ളത്തരങ്ങള്‍ സൂക്ഷിയ്‌ക്കുന്നവരുമാണ്. കള്ളംപറയലിന്റെ തോത് ഏറ്റവും കൂടുന്നത് ജോലിസ്ഥലത്താണത്രേ.
ജോലിയ്‌ക്കായി വ്യക്തി വിവരം തയ്യാറാക്കുമ്പോള്‍ അതില്‍ ഒരു യോഗ്യതയായി സത്യസന്ധതയില്ലായ്‌മ ചേര്‍ത്താല്‍ അത് മിക്കവരുടെയും വരുമാനം കുത്തനെയുയര്‍ത്തുമെന്നാണ് പോള്‍ നിക്കോള്‍സണ്‍ പറഞ്ഞിരിക്കുന്നത്. ചെറുതായി കള്ളം പറയുന്നവര്‍ പതിയെപ്പതിയെ മുഴുക്കള്ളന്മാരായി തീര്‍ന്നതാണെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
മറ്റൊരു രസകരമായ കാര്യവും സര്‍വ്വേയില്‍ വെളിവായിട്ടുണ്ട്. സ്‌ത്രീകളും പുരുഷന്മാരും കള്ളം പറയുന്ന സന്ദര്‍ഭങ്ങളും കാരണങ്ങളും വളരെ വ്യത്യസ്‌തങ്ങളാണത്രേ. ആണുങ്ങള്‍ തങ്ങളുടെ നില പരുങ്ങലിലാവാതിരിക്കാനന്‍ വേണ്ടി ,അതായത് സ്വന്തം തടി രക്ഷപ്പെടുത്താന്‍ വേണ്ടി കള്ളം പറയുമ്പോള്‍ പെണ്ണുങ്ങള്‍ മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണത്രേ കള്ളം പറയുന്നത്.












Click it and Unblock the Notifications