വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
റോം: കൊളോസിയത്തിന് സമീപത്ത് നിന്നും ചുംബിച്ച സ്വവര്‍ഗ്ഗാനുരാഗികളെ പിടികൂടി ശിക്ഷിയ്‌ക്കാന്‍ തീരുമാനിച്ച അതേ റോമില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്കായി ഒരു തെരുവുതന്നെ തുറന്നു.
റോം നഗരമധ്യത്തില്‍ 300മീറ്റര്‍ ചുറ്റളവിലാണ് താല്‍ക്കാലികമായ ഈ തെരുവ് തുറന്നിരിക്കുന്നത്. ഇവിടെ വ്യാപാരസ്ഥാപനങ്ങളും ബാറുകളുംതുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് ഇവിടെ സ്വസ്ഥമായി വിഹരിക്കാം.
സ്വവര്‍ഗ്ഗാനുരാഗികള്‍ പൊതുസ്ഥലത്ത് ചുംബിച്ച സംഭവം ക്രിസ്ത്യന്‍ മത ഭൂരിപക്ഷമുള്ള റോമില്‍ വന്‍ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരക്കാര്‍ക്ക് വേണ്ടിമാത്രമായി ഒരു നഗരം തന്നെ ഇവിടെ തുടങ്ങിയത്. ജൂലൈ അവസാന വാരത്തിലാണ് സ്വവര്‍ഗ്ഗാനുരാഗികളെ പൊലീസ് പിടികൂടിയത്.
പൊതുസ്ഥലത്ത് വെച്ച് മാന്യതയ്‌ക്കു നിരക്കാതെ പെരുമാറിയെന്നതാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കേസ്. രണ്ടുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഇവിടെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവുമുണ്ട്. ഇത് ഇവിടത്തെ സാധാരണ പൗരന്മാര്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഇടയിലുള്ള വിടവ് അകറ്റാനുള്ളതുകൂടിയാണ്- സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫാബ്രിസിയോ മരാസ്സോ പറയുന്നു.
പൊതുസ്ഥലത്ത് വെച്ച് ഒന്ന് സ്‌നേഹം പ്രകടിപ്പിച്ചതിന്റെ പേരിലാണ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. എന്നാല്‍ ഇത് റോമില്‍ വന്‍ പ്രശ്‌നങ്ങളാണുണ്ടാക്കിയത്. ചില രാഷ്ട്രീയക്കാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ വരെ പോകുന്നുണ്ടത്രേ. വെറുതെയൊന്ന് ചുംബിച്ചതിന് ഇത്ര കോലാഹലമുണ്ടാക്കണോയെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇവര്‍ ചുംബിക്കുക മാത്രമല്ല സ്വവര്‍ഗ്ഗാനുരാഗികളാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കുന്നവിധത്തിലും പെരുമാറിയെന്നാണ് പൊലീസ് പറുന്നത്.
സ്വവര്‍ഗ്ഗാനുരാഗം എന്ന വിഷയത്തിന് ഇറ്റലിയില്‍ ഈയിടെയാണ് തീപിടിച്ചത്. ഇപ്പോള്‍ ഇവര്‍ക്ക് നിയമസംരക്ഷണം നല്‍കുന്നതിനായുള്ള ഒരു ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടത്രേ. എന്നാല്‍ ഇത് അതിലുംവലിയ വിവാദത്തിനും വത്തിക്കാനിലെ പോപ്പിന്റെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സാധാരണ നിലയില്‍ പ്രകൃതി ദത്തമായി സ്‌ത്രീയും പുരുഷനും തമ്മിലുള്ള വിവാഹ ബന്ധത്തിന് മാത്രമേ നിയമസാധുത നല്‍കാവൂ എന്നാണ് വത്തിക്കാന്റെ നിലപാട്.












Click it and Unblock the Notifications