സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ബാംഗ്ലൂര്‍: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള കോട്ടയം ക്നാനായ രൂപതാ ചാന്‍സലര്‍ ഫാദര്‍ തോമസ് കോട്ടൂരിനെ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കി.
ശിവാജി നഗറിലെ ബൗറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന നാര്‍ക്കോ അനാലിസിസ് മൂന്നു മണിക്കൂറിലേറെ നീണ്ടു. വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറുമെന്നു ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ ഡോ. മോഹന്‍ അറിയിച്ചു. ഫോറന്‍സിക് ലബോറട്ടറിയിലെ ഡോ. മാലിനിയുടെ നേതൃത്വത്തിലായിരുന്നു നാര്‍കോ അനാലിസിസ്.
ഇതേ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം നാര്‍കോ അനാലിസിസിനായി കൊണ്ടുവന്ന മുന്‍ എഎസ് ഐ വി. വി അഗസ്റ്റിന് ശാരീരിക പരിശോധനയില്‍ ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് നാര്‍ക്കോ അനാലിസിസിനു വിധേയനാക്കാന്‍ കഴിഞ്ഞില്ല.
അഗസ്റ്റിന്‍ പ്രമുഖ ഹൃദ്രോഗ ചികില്‍സാ കേന്ദ്രമായ ജയദേവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗസ്റ്റിനെ വീണ്ടും ശാരീരിക പരിശോധനകള്‍ നടത്തിയ ശേഷം നാര്‍ക്കോ അനാലിസിസിനു വിധേയനാക്കാന്‍ സിബിഐ സംഘം ആലോചിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ് പി ആര്‍.എന്‍ അഗര്‍വാള്‍, എസ്‌ഐ വിനോദ് കുമാര്‍ എന്നിവര്‍ പരിശോധനയിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഫോറന്‍സിക് ലാബ് അധികൃതരുമായി ചര്‍ച്ച നടത്തി.
വി.വി. അഗസ്റ്റിനെയും ഫാദര്‍ തോമസ് കോട്ടൂരിനെയും വി.വി. അഗസ്റ്റിന്യും കഴിഞ്ഞ ദിവസങ്ങളില്‍ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയരാക്കിയിരുന്നു. ഇവയുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications