Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

ചെന്നൈ: ഗണിതശാസ്‌ത്രം അധ്യാപികയാണ്‌ ഇന്ദു ആനന്ദ്‌. പക്ഷേ ഇന്ദുവിന്റെ അധ്യാപനം തുടങ്ങുന്നത്‌ വൈകീട്ട്‌ 8.30നാണ്‌. ഇതും ഇ-മെയുലുകള്‍ വഴി. കാരണം ഇന്ദുവിന്റെ വിദ്യാര്‍ത്ഥി അങ്ങ്‌ യുഎസിലാണ്‌.

യുഎസ്‌ വിദ്യാര്‍ത്ഥിയ്‌ക്ക്‌ ഇ-മെയില്‍ വഴി ഗണിതശാസ്‌ത്രം പഠിപ്പിച്ച്‌ അഞ്ചുമണിക്കൂര്‍നേരം കൊണ്ട്‌ എണ്ണായിരം രൂപയാണ്‌ ഇന്ദു സമ്പാദിയ്‌ക്കുന്നത്‌. ആഴ്‌ചയില്‍ അഞ്ചു ദിവസം മാത്രം അധ്യാപനം. ട്യൂട്ടര്‍ വിസ്റ്റ എന്ന ഓണ്‍ലൈന്‍ ട്യൂട്ടോറിയലിന്റെ ഭാഗമായാണ്‌ ഇന്ദു പ്രവര്‍ത്തിക്കുന്നത്‌.

ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നുമായി 250അധ്യാപകരാണ്‌ ട്യൂട്ടര്‍ വിസ്റ്റയില്‍ ഉള്ളത്‌. ഇവര്‍ക്ക്‌ കുട്ടികളെ പഠിപ്പിക്കാന്‍ ഉടുത്തൊരുങ്ങി വിദ്യാലയങ്ങളില്‍ പോകേണ്ടതില്ല. വീട്ടിലെ കമ്പ്യൂട്ടറില്‍ നെറ്റ്‌ കണക്ട്‌ ചെയ്‌ത്‌ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു തുടങ്ങിയാല്‍ മതി. യുഎസ്‌ ആസ്ഥാനമായ സോക്രട്ടൈസ്‌ സിസ്‌റ്റംസ്‌ എന്ന ബിപിഒയുടെ പ്രവര്‍ത്തനത്തിന്‌ സമാനമായിപ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്യൂട്ടോറിയലാണ്‌ ഇവര്‍ക്ക്‌ പുറംകരാര്‍ വഴി ജോലികള്‍ നല്‍കുന്നത്‌.

ഇപ്പോള്‍ ഇന്ത്യയില്‍ വളരെ വേഗത്തില്‍ വളര്‍ന്നുവരുന്ന ഒന്നാണ്‌ ഈ ഓണ്‍ ലൈന്‍ ട്യൂട്ടോറില്‍. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട്‌ ഈ രംഗത്ത്‌ വന്‍ വളര്‍ച്ചയാണ്‌ ഉണ്ടായിരിക്കുന്നത്‌- ഒരു പ്രൊഫഷണല്‍ ട്യൂട്ടറായ വി. മഹാലിംഗം പറയുന്നു.

ലോകത്തെമ്പാടുമുള്ള ഓണ്‍ലൈന്‍ അധ്യാപകര്‍ യുഎസ്‌ സര്‍ക്കാറിന്റെ 132 ബില്യന്‍ ഡോളര്‍ പദ്ധതിയുമായി ബന്ധപ്പെട്ടവരാണ്‌. ഇത്‌ കുട്ടികളില്‍ നിന്നും പ്രതിമാസം 100 ഡോളര്‍ വെച്ച്‌ ഈടാക്കുകയും അത്‌ ഇന്ത്യന്‍ അധ്യാപകര്‍ക്ക്‌ ഇന്ത്യന്‍ രൂപയായി നല്‍കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ഈ രീതി ഇനിയും വളര്‍ച്ചപ്രാപിക്കാനുണ്ട്‌. വീട്ടിലിരുന്നുകൊണ്ട്‌ പ്രത്യേകിച്ച്‌ കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിക്കാന്‍ വേണ്ടത്‌ സമ്പാദിക്കാന്‍ കഴിയുകയെന്നത്‌ ചെറിയകാര്യമാണോ- ഇന്ദു ചോദിക്കുന്നു.

ട്യുട്ടര്‍ വിസ്റ്റയിലൂടെ 2,500 പേരാണ്‌ ഇത്തരത്തില്‍ പഠിയ്‌ക്കുന്നത്‌. കൂടുതല്‍പ്പേരും അമേരിക്കയില്‍ നിന്നുള്ളവരാണ്‌. 2007 അവസാനത്തോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം 10,000മാകുമെന്നാണ്‌ കരുതുന്നത്‌.

ഗണിതശാസ്‌ത്രം, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി തുടങ്ങിയ ശാസ്‌ത്രവിഷയങ്ങളിലേതിലെങ്കിലും ഉന്നത പഠനവും അധ്യാപന പാടവവും ഉണ്ടെങ്കില്‍ ഒട്ടും മടിക്കേണ്ടതില്ല ആര്‍ക്കും ഈ ജോലി വീട്ടിലിരുന്ന ചെയ്യാവുന്നതേയുള്ളു- ഇന്ദു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+