സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ദില്ലി: സഞ്ജയ് ദത്തിന്‍റെ പേരില്‍ ഇറങ്ങിയിരുന്ന മുന്നാഭായ് ബ്രാന‍്ഡുകള്‍ക്ക് അവസാനമായി. ആയുധനിയമത്തിന് കീഴില്‍ ആറുവര്‍ഷം കഠിനതടവിന് വിധിക്കപ്പെട്ട് സഞ്ജയ് തടവിലായതോടെയാണ് മുന്നാഭായ് ബ്രാന്‍ഡുകള്‍ നിര്‍ത്തലാക്കാന്‍ കന്പനികളെ പ്രേരിപ്പിച്ചത്.
സഞ്ജയിന്‍റെ ‘ബാഡ് ബോയ്’ പ്രതിച്ഛായ ഉത്പന്നങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന ചിന്തയാണ് കമ്പനികളെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. മുന്നാഭായിയുടെ ഗാന്ധിയന്‍ പ്രതിച്ഛായ അധോലോകബന്ധത്തിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടതോടെ അവസാനിച്ചുവെന്ന് നിഗമനത്തിലാണ് കന്പനിക്കാര്‍.
രൂപാ ഫ്രണ്ട്‌ലൈന്‍ അണ്ടര്‍ ഗാര്‍മെന്‍റ് ബ്രാന്‍ഡിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ 2006 മുതല്‍ ദത്താണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നത് കാത്തിരിക്കുകയാണ് കമ്പനി. അതിനു ശേഷമേ പരസ്യം തുടരണോ എന്ന കാര്യത്തില്‍ കമ്പനി തീരുമാനമെടുക്കു.
യുബി ഗ്രൂപ്പിന്‍റെ ഒരു വിസ്ക്കി ബ്രാന്‍ഡിനു വേണ്ടിയും സഞ്ജയ് അടുത്തിടെ കരാര്‍ ഒപ്പുവച്ചിരുന്നു. യുബി ഗ്രൂപ്പും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണമോ എന്ന ആലോചനയിലാണ്. സഞ്ജയിന്‍റെ ജയില്‍വാസം സൃഷ്ടിക്കുന്ന അനുകമ്പ ഉത്പന്നങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും വാദിക്കുന്നവരുണ്ട്.












Click it and Unblock the Notifications