സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
കാന്‍ബെറ(ആസ്ത്രേലിയ): എംഎസ് സി ബിരുദവുമായി ഫിലിസ് ടര്‍ണര്‍ ചിലപ്പോള്‍ കയറിയെത്തിയേയ്‌ക്കുക ഗിന്നസ് റെക്കോര്‍ഡിലായിരിക്കും. ഫിലിസിന്റെ എംഎസ് സി ബിരുദത്തിനെന്താണിത്ര പ്രത്യേകതയെന്നു ചോദിച്ചാല്‍ പ്രത്യേകതയുണ്ട്.
തൊണ്ണൂറ്റിനാലാമത്തെ വയസ്സിലാണ് ഫിലിസ് ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വന്തമക്കിയിരിക്കുന്നത്. ഊന്നുവടിപിടിച്ചുപോലും ആളുകള്‍ക്ക് നടക്കാനും ചിലര്‍ക്ക് ഒന്ന് അനങ്ങാന്‍ പോലും പറ്റാത്ത പ്രായമല്ലേയിത്!. ഈ പ്രായത്തില്‍ ഒരു എം.എംസ് സി ബിരുദം നേടുകയെന്നത് ചില്ലറക്കാര്യമാണോ?
അഡലെയ്‌ഡ് യൂണിവേഴ്‌സിറ്റിയില്‍ എഴുപതാം വയസ്സിലാണ് ഫിലിസ് എം.എസ് സിയ്‌ക്ക് ചേരുന്നത്. എഴുപത്തിരണ്ടാമത്തെ വയസ്സില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ പഠിക്കാനായി പന്ത്രണ്ടുമാസത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഞാന്‍ സര്‍വ്വകലാശാലയില്‍ ചേരുന്നത് എഴുപത് വയസ്സുള്ളപ്പോഴാണ്. പ്രവേശനപരീക്ഷയില്‍ പ്രബന്ധരചനാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എനിയ്‌ക്കായിരുന്നു- ഫിലിസ് പറയുന്നു.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു വര്‍ഷത്തെ പഠനത്തിന്‌ശേഷം 1986ല്‍ ഇവര്‍ ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎ ആന്ത്രോപ്പോളജിയ്‌ക്കു ചേര്‍ന്നു. 2002ല്‍ ആന്ത്രോപ്പോളജി ബിരുദം നേടി യൂറോപ്യന്‍ അധിനിവേശത്തിന് മുമ്പുള്ള ആസ്‌ത്രേലിയന്‍ സമൂബഹത്തെക്കുറിച്ച് ഗവേഷണ പ്രബന്ധവും സമര്‍പ്പിച്ചു.
പിന്നീട് തൊണ്ണൂറാമത്തെ വയസ്സില്‍ ഊന്നുവടുയുമായി ബിരുദാനന്തര ബിരുദപഠനത്തിനായി യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ ചേരുകയായിരുന്നു. സ്വദേശമായ അഡ്‌ലെയ്‌ഡില്‍ സംഘടിപ്പിച്ച ഒരു ആഘോഷച്ചടങ്ങിനിടയിലാണ് ഫിസിന് ബിരുദാനന്തരബിരുദം ലഭിച്ചത്.
പന്ത്രണ്ടാം വയസ്സിലാണ് ഫിലിസ് സിഡ്‌നി പ്രൈമറി സ്‌കൂള്‍ വിട്ടത്. പഠനത്തോടുള്ള അടക്കാനാകാത്ത അഭിനിവേശം കൊണ്ടാണത്ര ഈപ്രായത്തിലും പഠിയ്‌ക്കാന്‍ ഏഴുമക്കളുടെ അമ്മയായ ഫിലിസ് ഇറങ്ങിപ്പുറപ്പെട്ടത്. ഫിലിസ് ഇനിയും പഠിക്കണമെന്നാണ് അവരുടെ പ്രൊഫസറായ മെകെജ് ഹാന്‍ബര്‍ഗ് പറയുന്നത്.
അഞ്ചുവര്‍ഷത്തെ പഠനത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ് ഇനിയും പഠിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ പ്രായാധിക്യം തടസ്സം നില്‍ക്കുകയാണ്. പക്ഷേ പ്രായമായെന്ന് എനിയ്‌ക്കിതുവരെ തോന്നിയിട്ടില്ല ഇനിയും പഠിക്കാന്‍ പോവുകയും ചെയ്യാമായിരുന്നു. അതൊരുപക്ഷേ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേയ്‌ക്കും- ഫിലിസ് പറയുന്നു.
തൊണ്ണൂറ്റിനാലാം വയസ്സില്‍ ബിരുദാനന്തര ബിരുദം നേടിയതിന്റെ പേരില്‍ അമ്മയ്‌ക്ക് ഗിന്നസ് ബുക്കില്‍ ഇടം ലഭിച്ചേയ്‌ക്കുമെന്നാണ് ഫിലിസിന്റെ മക്കള്‍ കണക്കുകൂട്ടുന്നത്.












Click it and Unblock the Notifications