കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ 32,000 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥി പോലുമില്ല. വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമല്ല ക്ഷാമം. ഇതില്‍ 23,000 സ്‌കൂളുകളില്‍ ഒരദ്ധ്യാപകന്‍ പോലുമില്ല.

ഇന്ത്യയില്‍ വേണ്ടത്ര വിദ്യാലയങ്ങള്‍ ഇല്ലെന്ന്‌ സാമൂഹികപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മുറവിളി കൂട്ടുമ്പോഴും ഉളള വിദ്യാലയങ്ങളുടെ അവസ്ഥ ഇതാണ്‌.

രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസം 2005-06 എന്ന പേരില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ എഡ്യൂക്കേഷന്‍ വിഭാഗം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങളുളളത്‌. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 11,24,033 വിദ്യാലയങ്ങളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

69,353 സ്കൂളുകളില്‍ വെറും 25 താഴെ വിദ്യാര്‍ത്ഥികളെയുളളൂ. 26-50മിടെ വിദ്യാര്‍ത്ഥികള്‍ മാത്രമുളള വിദ്യാലയങ്ങളുടെ എണ്ണം 1,70,888 ആണ്. ഒരു കുട്ടിയും ഇല്ലാത്ത സ്‌കൂളുകളില്‍ 48 ശതമാനവും ഗ്രാമങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. കര്‍ണാടകത്തിലാണ്‌ ഇത്തരം സ്‌കൂളുകള്‍ ഏറ്റവും കൂടുതലുളളത്‌-7945.

രാജ്യത്താകെ 1,30,000 സ്‌കൂളുകളില്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ്‌. മിക്ക സ്‌കൂളുകളിലും ഒരു കുട്ടിയും ഇല്ലാത്തതിന്റെ പ്രധാന കാരണം ഒരു ടീച്ചര്‍ പോലും ഇല്ലാത്തതാണ്‌. കേരളം, ബീഹാര്‍, ദില്ലി, യുപി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ മാത്രമാണ്‌ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവില്ലാത്തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X