കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
ബാംഗ്ലൂര്‍: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നാര്‍ക്കോ അനാലിസിസിനും ബ്രയിന്‍ മാപ്പിങ്ങിനും വിധേയരാക്കിയവരില്‍നിന്നും കേസ് അന്വേഷണത്തിനു സഹായകമാകുന്ന ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു സൂചന.
മുന്‍ എഎസ്‌ഐ അഗസ്റ്റിനില്‍ നിന്നാണു പ്രധാനമായും വിവരങ്ങള്‍ ലഭിച്ചതത്രേ. ആരോഗ്യപരമായ കാരണങ്ങളാല്‍ അഗസ്റ്റിന്‍ ടെസ്റ്റിന് വിധേയമാക്കിയേക്കില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെയും പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നാണ് വിവരം.
കോട്ടയം ക്നാനായ രൂപതാ ചാന്‍സലര്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി അഗര്‍വാള്‍ ബാംഗ്ലൂരില്‍ നിന്നും ദില്ലിയ്ക്ക് തിരിച്ചിട്ടുണ്ട്.
അദ്ദേഹം സിബിഐ നേതൃത്വത്തോട് അന്വേഷണ പുരോഗതി വിശദീകരിക്കും. നാര്‍ക്കോ ടെസ്റ്റിനു വിധേയമാക്കിയവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേറെ ചിലരെക്കൂടി ഇതേ നടപടിക്കു വിധേയമാക്കിയേക്കുമെന്നും വിവരമുണ്ട് .












Click it and Unblock the Notifications