Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു

മുംബൈ: സ്‌ഫോടനക്കേസില്‍ ആറു വര്‍ഷം കഠിന തടവിന്‌ ശിക്ഷിക്കപ്പെട്ട ബോളുവിഡ്‌ താരം സഞ്‌ജയ്‌ ദത്തിന്‌ പിന്തുണ നല്‍കാനായി ദത്തിന്‍റെ ആരാധകര്‍ ഒരു വെബ്‌ സൈറ്റ്‌ രൂപീകരിച്ചു.

ദത്തിന്‌ ജാമ്യം ലഭിക്കാനായി അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്‌ പിന്നാലെയാണ്‌ ദത്തിന്റെ ശിക്ഷ റദ്ദാക്കുന്നതിന്‌ പുന്തുണ തേടാനായി ആരാധകര്‍ വെബ്‌ സൈറ്റ്‌ രൂപീകരിച്ചിരിക്കുന്നത്‌. എന്നതാണ്‌ സൈറ്റിന്റെ വിലാസം.

ദത്തിനെ ഇനിയും ശിക്ഷിയ്‌ക്കേണ്ടതില്ലെന്നാണ്‌ എന്റെ അഭിപ്രായം. അദ്ദേഹത്തോടുള്ള ആരാധന കൊണ്ടുമാത്രമല്ല ഞാനിത്‌ പറയുന്നത്‌ ഇതിനകം തന്നെ അദ്ദേഹം 16മാസത്തോളം ജയില്‍ ജീവിതം അനുഭവിച്ചുകഴിഞ്ഞു. അതുകൊണ്ട്‌ തന്നെ ഇനിയൊരു ശിക്ഷയുടെ ആവശ്യമില്ല.

കഴിഞ്ഞ പത്തുവര്‍ഷമായി അദ്ദേഹം നല്ല ജീവിതം നയിക്കുകയാണ്‌. എന്തിനാണ് കഷ്ടതകളുടെ പരമ്പര ഇനിയും അദ്ദേഹത്തിന്‌ സമ്മാനിയ്‌ക്കുന്നത്‌. ഈ തീരുമാനം ശരിയല്ല- സൈറ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയ അനേകരില്‍ മൃദുല്‍ ശരച്ചന്ദ്രയെന്ന ഒരു ആരാധകന്‍ കുറിച്ചിട്ടതിങ്ങനെ.

ഇത്തരം ഒരു ഓണ്‍ലൈന്‍ പെറ്റിഷന്‍ സംവിധാനം വഴിമാത്രമല്ല ദത്തിന്‌ ആരാധക വൃന്ദത്തിന്റെ ഹൃദയം നിറഞ്ഞ പിന്തുണ ലഭിക്കുന്നത്‌. മറിച്ച്‌ ഇന്ത്യമുഴുവനും ജനങ്ങള്‍ എസ്‌എംഎസുകള്‍ വഴി ദത്തിന്‌ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ്‌. ഈ കൂട്ടത്തിലേയ്‌ക്ക്‌ പ്രതിദിനം ആളുകള്‍ ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്‌.

എന്നാല്‍ ദത്തിനെ പിന്തുണച്ച്‌ ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സെല്ലുലാര്‍ നെറ്റ്‌ വര്‍ക്കായ ഐഡിയയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ശിവസേനയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഭാരതീയ വിദ്യാര്‍ത്ഥി സേന (ബിവിഎസ്‌) പൂനെ പൊലീസ്‌ കമ്മിഷണര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

ഇത്‌ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ ബിവിഎസ്‌ നേതാക്കള്‍ ആരോപിക്കുന്നത്‌. ശിക്ഷവിധിക്കപ്പെട്ടയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രചാരണങ്ങള്‍ നടത്തുന്നത്‌ കോടതിയലക്ഷ്യമാണെന്നാണ്‌ പബ്ലിക്‌ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നികവും പറയുന്നത്‌.

ഇത്‌ കോടതി ഉത്തരവിനെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണ്‌. നിയമത്തിന്‌ മുന്നില്‍ ചലച്ചിത്രതാരമെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. ഞാനീ പ്രവണതയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ ഇതിനെതിരെ നിയമനടപടി സ്വീകരിയ്‌ക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകും- ഉജ്ജ്വല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+