വെട്ടിനുറുക്കിയ സ്ത്രീയുടെ ഇടതുകാല്‍പ്പാദം പുഴയില്‍
ബാംഗ്ലൂര്‍: ഒറീസയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ മുപ്പതിലേറെ പെണ്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ബാംഗ്ലൂരിലും സമാനസംഭവം.
നഗരത്തിലെ ജക്കരായക്കരെയിലുള്ള രാജീവ് ഗാന്ധി പ്രതിമയ്‌ക്കു സമീപം കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് ഇരുപതോളം പെണ്‍ഭ്രൂണങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയത്.
ഇരുപതു ഭ്രൂണങ്ങല്‍ കണ്ടെത്തിയെന്ന് പരിസരവാസികള്‍ പറയുമ്പോള്‍ നാലെണ്ണം മാത്രമാണ് കണ്ടുകിട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്‌ച സന്ധ്യയോടെയാണ് ആശുപത്രിമാലിന്യങ്ങള്‍ക്കൊപ്പം ഇവ കണ്ടെത്തിയത്.
സംഭവമറിഞ്ഞെത്തിയ ശ്രീരാംപുരം പൊലീസ് ഇവ കസ്റ്റഡിയിലെടുത്ത് വിക്ടോറിയ ആശുപത്രിയിലേയ്‌ക്ക് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്.
മാലിന്യത്തിനിടയില്‍ നിന്നും കിട്ടിയ കടലാസിലെ വിലാസമനുസരിച്ച് മംഗലാപുരത്തെ കുന്ദാപുരത്തുനിന്നും കൊണ്ടുവന്നു തള്ളിയതായിരിക്കും ഭ്രൂണങ്ങള്‍ എന്നാണ് പൊലീസ് നിഗമനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()












Click it and Unblock the Notifications