കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടിനുറുക്കിയ സ്ത്രീയുടെ ഇടതുകാല്‍പ്പാദം പുഴയില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാല്‍സംഗം ചെയ്‌ത കേസില്‍ 53ക്കാരനായ വ്യാപാരി അറസ്റ്റിലായി. ഗുരുദാസ്‌ കാമത്ത്‌ എന്നയാളാണ്‌ അറസ്റ്റിലായത്‌.

കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരമാണ്‌ സംഭവം നടന്നത്‌. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ കാമത്ത്‌ ഭാര്യയും താനും ഷോപ്പിങ്ങിന്‌ പോവുകയാണെന്നും ഒപ്പം വരണമെന്നും പറഞ്ഞ് കുട്ടിയെ കൂട്ടികൊണ്ട് പോവുകയായിരുന്നു.

അതിന് മുമ്പ്‌ ഇയാള്‍ പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ചും ഷോപ്പിങ്‌ കാര്യം അറിയിച്ചിരുന്നു. ഫോണ്‍ വന്നപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയും സമീപത്തുണ്ടായിരുന്നു.

വൈകീട്ട്‌ ആറരയ്‌ക്കാണ്‌ കാമത്ത്‌ പെണ്‍കുട്ടിയുടെ താമസസ്ഥലത്തെത്തിയത്‌. കുട്ടിയെ കാറില്‍ കയറ്റിയശേഷം കുറേ ദൂരം ഓടിച്ച്‌ ഏഴേക്കാലേടെ ആള്‍ത്താമസമില്ലാത്ത ഹീരന്‍ധനി സ്‌കൂളിന്‌ സമീപമെത്തിയപ്പോള്‍ കാറില്‍ വച്ച്‌ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന്‌ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നു. ബലാല്‍സംഗത്തിനിടെ കാറിന്റെ ഡോര്‍ ചവിട്ടി തുറന്ന്‌ പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ അവിടെയുളള കാവല്‍ക്കാരുടെ ശ്രദ്ധയില്‍ ഇത്‌ പെടുകയും അവര്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.

ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി പോലീസ്‌ അറിയിച്ചു. ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ അമ്മ കഴിഞ്ഞ ആറു വര്‍ഷമായി കാമത്തിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു. എന്നാല്‍ അസുഖം മൂലം കുറച്ച് കാലമായി ജോലിയ്ക്ക് പോവുന്നത് നിര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന ഇടയ്ക്ക് ഇവര്‍ മകളെയാണ് പണിയ്ക്കായി കാമത്തിന്‍റെ വീട്ടില്‍ പറഞ്ഞുവിട്ടിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X