കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
തിരുവനന്തപുരം: സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്ളാസ്റ്റിക് നിരോധനം കര്‍ശനമാക്കുമെന്ന് മന്ത്രി പി.കെ. ശ്രീമതി. പ്ളാസ്റ്റിക് ഉപയോഗിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാന്‍ സൂപ്രണ്ടുമാര്‍ക്ക് അധികാരം നല്‍കും.
രോഗികള്‍ക്കുള്ള ഭക്ഷണം പ്ളാസ്റ്റിക് സഞ്ചികളില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല. ആശുപത്രികളില്‍ നേരത്തെ നല്‍കിയിരുന്ന ചോറും കഞ്ഞിയും പുഴുങ്ങിയ മുട്ടയും പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതും സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലുണ്ട്. ഇതിന്‍റെ വിശദാംശങ്ങള്‍ പിന്നീടു തീരുമാനിക്കും. ദേശീയ പാതയോരങ്ങളിലെ താലൂക്ക്‌ആശുപത്രികളില്‍ അത്യാഹിത വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications