Get Updates
Get notified of breaking news, exclusive insights, and must-see stories!

വെട്ടിനുറുക്കിയ സ്ത്രീയുടെ ഇടതുകാല്‍പ്പാദം പുഴയില്‍

പാലക്കാട്‌: കൊല്ലപ്പെട്ട യുവതിയുടെ ഇടതുകാല്‍പ്പാദം കണ്ടെത്തി. മലമ്പുഴ വില്ലേജിലെ പടലിക്കാട്‌ ആറങ്ങോട്ടുകുളമ്പിന്‌ സമീപത്തെ പുഴയോരത്തുനിന്നാണ്‌ കാല്‍പ്പാദം ലഭിച്ചത്‌.

കോരയാര്‍പ്പുഴയില്‍ കുരുടിക്കാട്‌ പാലത്തിന്‌ നാലുകിലോമീറ്റര്‍ അകലെവെച്ചാണ്‌ കാല്‍പ്പാദം ലഭിച്ചത്‌. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ്‌ ചെടിപ്പടര്‍പ്പില്‍ കുരുങ്ങിക്കിടക്കുന്ന കാല്‍പ്പാദം കണ്ടത്‌.

പുഴയിലൂടെ ഒലിച്ചുവന്ന കാല്‍പ്പാദം പുഴയ്ക്കരികില്‍ കുടുങ്ങിക്കിടക്കുന്നതുകണ്ട നാട്ടുകാരാണ്‌ പോലീസിനെ വിവരമറിയിച്ചത്‌. സംഭവമറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി.

പുഴയിലൂടെ ഒലിച്ചുവന്ന കാല്‍പ്പാദം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തുമ്പോഴേക്കും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ചതുപ്പും ചളിയും നിറഞ്ഞ പ്രദേശത്തുനിന്ന്‌ വളരെ ബുദ്ധിമുട്ടിയാണ്‌ കാല്‍പ്പാദം കണ്ടെടുത്തത്‌.

കാല്‍പ്പാദം ജില്ലാ ആസ്പത്രിയിലേക്ക്‌ മാറ്റി. തല, ഇടതുകൈ, വലതുകൈയുടെ മുകള്‍ഭാഗം, വലതുകാല്‍, ഇടതുകാലിണ്റ്റെ ഒരുഭാഗം എന്നിവയാണ്‌ ഇനി കണ്ടെടുക്കാന്‍ ബാക്കിയുള്ള ശരീരഭാഗങ്ങള്‍. നാലുകിലോമീറ്റര്‍ അകലെയുള്ള കുരുടിക്കാട്‌ പാലത്തില്‍നിന്ന്‌ വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ്‌ പോലീസിന്‍റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+