Get Updates
Get notified of breaking news, exclusive insights, and must-see stories!

വെട്ടിനുറുക്കിയ സ്ത്രീയുടെ ഇടതുകാല്‍പ്പാദം പുഴയില്‍

ദുബായി: ഇന്ത്യക്കും യുഎസിനും എതിരെ അല്‍ക്വയ്‌ദാ ഭീഷണി. അമേരിക്കയുടെ സഹായത്തോടെ കാഷ്‌മീരില്‍ ഇന്ത്യ 100,000 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയെന്നാണ് അല്‍ക്വയ്ദയുടെ ആരോപണം.

ഒരു വെബ് സൈറ്റ് വഴിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അല്‍ക്വയ്ദ ലണ്ടനിലും അമേരിക്കയിലും നടത്തിയ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂറും 17 മിനിറ്റും നീണ്ടു നില്‍ക്കുന്ന വീഡിയോ ദൃശ്യത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നാണ് അല്‍ക്വയ്ദ അറിയിച്ചിരിക്കുന്നത്.

ഇതിന് പുറമേ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിട്ടുകളയുന്ന ചില പ്രധാന മേഖലകളില്‍ ഇന്ത്യയ്ക്ക് തീവ്രവാദഭീഷണി ഏറിയിരിക്കുകയാണെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റലിജന്‍സ് അനാലിസിസ് ഏജന്‍സി സ്ട്രാറ്റ്ഫോറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതാനും വര്‍ഷമായി ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത് അല്‍ക്വയ്ദയുടെ ആശയങ്ങള്‍ തന്നെയാണ്. ലണ്ടനിലെയും ഗ്ലാസ്ഗോയിലേയും പരാജയപ്പെട്ട തീവ്രവാദി ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരം ആശയങ്ങളിലേക്ക് ഇന്ത്യന്‍ തീവ്രവാദി സംഘടനകള്‍ അടുക്കുന്നു എന്നതാണ്.

തീവ്രവാദം സാങ്കേതികവിദ്യയുടെ ഉന്നതതലങ്ങളിലൂടെ വ്യാപിക്കുകയാണെന്നും ഇന്‍റലിജന്‍സ് ബ്യൂറോയുടെ കണ്ണുകള്‍ ഈ മേഖലയിലേക്ക് എത്തിയിട്ടില്ലെന്നും ഏജന്‍സി പറയുന്നു. ഇന്ത്യയുടെ ഇന്‍റലിജന്‍സ് ബ്യൂറോയുടെ ഘടനയേയും പ്രവര്‍ത്തനത്തേയും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ കടന്നുകയറാനോ വിവരങ്ങള്‍ ചോര്‍ത്താനോ ഐബിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ബ്ലോഗുകളിലും തീവ്രവാദം വന്‍‌തോതില്‍ പ്രചരിപ്പിക്കപ്പെടുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഐബിക്കു കഴിഞ്ഞിട്ടില്ല. ഈ തലത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഐബി ശ്രമിക്കുന്നില്ലെന്നും സ്ട്രാറ്റ്ഫോര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+