വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ദില്ലി: മദ്യ വ്യവസായ ഭീമന്‍ ചാറ്റൂ ഇന്‍ഡഗ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 45 ലക്ഷം ലിറ്റര്‍ മദ്യമൊഴുക്കാനുള്ള പദ്ധതിയുമായ് എത്തുന്നു. ഇന്ത്യയില്‍ ഉടനീളം 1000 കേന്ദ്രങ്ങള്‍ തുറക്കാനാണ് പദ്ധതി.
കുടിയന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്ന ഇന്ത്യയില്‍ ‘ഇവി വൈന്‍ ബാര്‍’ എന്ന പേരിലാകും ഫ്രഞ്ചൈസികള്‍ തുറക്കുക. ഇന്ത്യയില്‍ നിന്നും 100 കോടിയെങ്കിലും ഉണ്ടാക്കാമെന്നാണ് മദ്യ ഭീമന്‍റെ പ്രതീക്ഷ.
കൂടാതെ സില്‍വര്‍ ജൂബിലി ആഘൊഷങ്ങളുടെ ഭാഗമായി രാജ്യത്തെ 25 പ്രമുഖ സിറ്റികളില്‍ വൈന്‍ മേള നടത്താനും കമ്പനിക്കു പദ്ധതിയുണ്ട്. ഇന്ത്യയുടെ മദ്യവ്യവസായത്തിന്‍റെ 70 ശതമാനം ഓഹരിയുള്ള കമ്പനിക്ക് ബരാമദിയിലും നാസിക്കിലും മദ്യ ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്.
അഞ്ചു രാജ്യങ്ങളിലായി 65 മില്യണ്‍ ലിറ്ററുകള്‍ഉല്‍പ്പാദിപ്പിക്കാനുളള ശേഷി കന്പനിയ്ക്കുണ്ട്.












Click it and Unblock the Notifications