വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ദില്ലി: ലണ്ടന്‍ ആസ്ഥാനമായ ലേലക്കമ്പനി ക്രിസ്റ്റീസ് മഹാത്മാ ഗാന്ധിയുടെ കത്തുകള്‍ ലേലത്തിന് വെയ്‌ക്കുകയും തുടര്‍ന്നുണ്ടായ ഇന്ത്യയുടെ ഇടപെടലുമെല്ലാം ചേര്‍ന്ന് ഗാന്ധിയ്‌ക്ക് വീണ്ടും ജനപ്രീതിയേറുന്നു.
ഇന്റര്‍നെറ്റുവഴിയുള്ള ഓണ്‍ലൈന്‍ ലേലങ്ങളിലാണ് ഗാന്ധി ചിത്രങ്ങളും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും ഡിമാന്റ് വര്‍ദ്ധിക്കുന്നത്. ഇത്തരം സൈറ്റുകള്‍ ഗാന്ധിയെ വിറ്റു കാശാക്കുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ-ബേയാണ് ഏറ്റവും കൂടുതലായി ഗാന്ധിയെ വിറ്റഴിയ്‌ക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങള്‍ എഴുതിവെച്ച ചായക്കപ്പുമുതല്‍ ഗാന്ധിയുടെ ചിത്രം പതിച്ച ടീ-ഷര്‍ട്ടുകള്‍ വരെ ഇ-ബേയില്‍ ലഭ്യമാണ്. ഒപ്പം വൈവിധ്യമായി ഗാന്ധി ചിത്രങ്ങള്‍ പതിച്ച വാച്ചുകളും ഗാന്ധി ചിത്രങ്ങളും എല്ലാം ഓണ്‍ലൈന്‍ വിപണിയില്‍ ചൂടോടെ വിറ്റഴിയുകയാണ്.
ഗാന്ധി ചിത്രം ഡയലില്‍ പതിച്ച വാച്ചുകള്‍ക്ക് രണ്ട് ലക്ഷം വരെയാണ് വില ലഭിച്ചത്. ഗാന്ധിയുടെ മരണത്തിന് ശേഷം ഇന്ത്യന്‍ പൗരന്മാര്‍ ഒരു വികാരമായി സ്വീകരിച്ച ഗാന്ധിതൊപ്പി വിറ്റഴിഞ്ഞതിലും വേഗത്തിലാണ് ഗാന്ധിച്ചിത്രങ്ങളും ആശയങ്ങളും ആലേഖനം ചെയ്‌ത ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റുവഴി വിറ്റഴിയുന്നത്.
ഗാന്ധിചിത്രം പതിച്ച നാണയങ്ങളും നോട്ടുകളും വരെ യഥാര്‍ത്ഥ മൂല്യത്തിന്റെ പതിന്മടങ്ങ് വിലയ്‌ക്ക് ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പംതന്നെ ഗാന്ധിയന്‍ ആശയങ്ങള്‍ വീണ്ടും ജനപ്രിയമാവുകയാണ്.
ഇപ്പോള്‍ ഇന്ത്യയില്‍ കിട്ടാനില്ലാത്ത 1969ല്‍ പുറത്തിറക്കിയ ഗാന്ധി ചിത്രമുള്ള സ്റ്റാമ്പുകള്‍ 3000 എണ്ണം ഞാന്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഇവയൊക്കെ ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി നല്ലതുകയ്‌ക്ക് വിറ്റുകഴിഞ്ഞു- ഇന്റര്‍നെറ്റ് വഴി പഴയ സ്റ്റാമ്പുകള്‍ വിതരണം ചെയ്യുന്ന കല്‍ക്കത്തയിലെ സ്റ്റാംപെക്‌സ് സ്ഥാപനമുടമ അമിത് ചൗധരി പറയുന്നു.
ഇന്ത്യക്കാര്‍ക്കു പുറമേ മറ്റ് രാജ്യക്കാരും ഗാന്ധി സ്റ്റാമ്പുകള്‍ക്കായി അന്വേഷിക്കുന്നുണ്ട്. സ്റ്റാമ്പുകള്‍ മാത്രമല്ല ഗാന്ധിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും പുസ്‌തകള്‍ക്കും എല്ലാം ഇന്റര്‍നെറ്റില്‍ നല്ല ഡിമാന്റാണ്- ചൗധരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications