വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
പൂനെ: മുംബൈ സ്ഫോടന പരന്പരക്കേസില്‍ തടവിലാക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് ജയിലില്‍ ചെയ്തു തീര്‍ക്കാന്‍ പലവിധ ജോലികള്‍.
തടവുകാരെ സംവിധാനം പഠിപ്പിക്കുക, അവരെ ഗാന്ധിയന്‍ തത്ത്വസംഹിതകള്‍ പഠിപ്പിക്കുക എന്നീ രണ്ടു ജോലികള്‍ ജയിലധികൃതര്‍ ഇതിനകം തന്നെ ദത്തിനെ ഏല്‍പ്പിച്ചുക്കഴിഞ്ഞു.
സ്വാതന്ത്ര്യദിനം, ദസറ, ദീപാവലി, റിപ്പബ്ലിക് ദിനം എന്നീ അവധി ദിനങ്ങളിലാണ് സഞ്ജയദത്ത് തടവുകാരെ സംവിധാനം പഠിപ്പിക്കുക. തടവുകാരിലെ നടന്മാരെ കണ്ടെത്താനും സഞ്ജയ് ദത്ത് ശ്രമിക്കും.
ഇതിനായി പ്രത്യേക നാടകക്കളരി സംഘടിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കഠിനതടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ കായിക അധ്വാനം ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടില്ലെന്നും ഏതു ജോലി ചെയ്യാനും അവര്‍ക്ക് അനുവാദം ഉണ്ടെന്നും യര്‍വാദ ജയിലര്‍ രവീന്ദ്ര ദമാനെ വിശദീകരിച്ചു.
ഗാന്ധിജിയുടെ തത്ത്വസംഹിതകള്‍ തടവുകാര്‍ക്കു പകര്‍ന്നു നല്‍കാന്‍ മുന്നാഭായിയെക്കാള്‍ മികച്ചൊരാളെ ലഭിക്കാനില്ലെന്നും സിനിമയിലല്ല യഥാര്‍ഥ ജീവിതത്തിലും മുന്നാഭായിയുടെ റോള്‍ സഞ്ജയിനെ തേടി ചെന്നിരിക്കുകയാണെന്നും അവര്‍ പറയുന്നു
ഒക്ടോബര്‍ രണ്ടിനാണ് തടവുകാര്‍ക്ക് മഹാത്മാഗാന്ധിയുടെ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പരീക്ഷ. ദത്തും പരീക്ഷ എഴുതിയേയ്ക്കും. ഇതേസമയം ദത്തിന് മറ്റു തടവുകാരെപ്പോലെ ജയിലില്‍ പുകവലിക്കാന്‍ അനുവാദം ഉണ്ടെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.
ജയില്‍ കാന്റീനിലുള്ള എല്ലാ സാധനങ്ങളും തടവുകാര്‍ക്കു വാങ്ങി ഉപയോഗിക്കാനാവുമെന്നും സിഗരറ്റ് അതിലൊന്നുമാത്രമാണെന്നുമാണ് ജയിലധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications