വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
നാഗ്പൂര്‍: ഒരു വര്‍ഷത്തിനിടെ എട്ടോളം വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ അദ്ധ്യാപകന്‍ അറസ്റ്റിലായി. നിലേഷ് നളത്ത് എന്ന് അദ്ധ്യാപകനാണ് പീഡന കുറ്റത്തിന് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം.
ക്ളാസില്‍ സ്ഥിരമായി ടെസ്റ്റ്പേപ്പറുകള്‍ നടത്തിയിരുന്ന നളത്ത് ഇതില്‍ മാര്‍ക്ക് കുറയുന്ന വിദ്യാര്‍ത്ഥിനിയെ സ്പെഷല്‍ ട്യൂഷന്‍ നല്‍കാനെന്ന വ്യാജേന സ്വന്തം താമസസ്ഥലത്തേക്ക് ക്ഷണിക്കുകയായിരുന്നു പതിവ്. അഞ്ച് മുതല്‍ ഏഴ് വരെ ക്ളാസുകളില്‍ പഠിക്കുന്ന ഒന്‍പതിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇങ്ങനെ വീട്ടില്‍ വരുത്തി അധ്യാപകന്‍ മാനഭംഗത്തിനിരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ലൈംഗിക ചൂഷണത്തിനിരയായ പെണ്‍കുട്ടികള്‍ അവരുടെരക്ഷിതാക്കളോട് വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 10 പരാതികളാണ് കിട്ടിയിരിക്കുന്നതെന്നും ഇതില്‍ എട്ട് പേരെ മാനഭംഗപ്പെടുത്തിയത് അധ്യാപകന്‍ സമ്മതിച്ച് കഴിഞ്ഞെന്നും പോലീസ് അധികൃതര്‍ വെളിപ്പെടുത്തി.
എന്നാല്‍ പരാതിപ്പെട്ടതിലും അധികം കുട്ടികള്‍ അധ്യാപകന്റെ ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് സൂചന. അധ്യാപകനെ അറസ്റ്റ് ചെയ്ത പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications