Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

തിരുവനന്തപുരം: മുഖ്യമന്ത്രി പാര്‍ട്ടിയുടെ പ്രോഡക്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്‌ ഞങ്ങള്‍ മറുപടി പറയുക തന്നെ ചെയ്യും. നാട്ടില്‍ ഒരുപാട്‌ കെള്ളരുതാത്തവരുണ്ട്‌, അവരുടെ പണം കൊള്ളാം അവര്‍ കൊള്ളില്ല എന്നു പറയാനാവില്ല. അവരും പണവും കൊള്ളില്ല- പിണറായി പറഞ്ഞു.

മലപ്പുറത്തു നിന്ന്‌ കോട്ടയത്ത്‌ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക്‌ പോകുമ്പോള്‍ പാര്‍ട്ടിയ്ക്ക്‌ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. . പാര്‍ട്ടിയ്ക്കകത്തുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. എന്നിട്ട്‌ പുറത്ത്‌ പറയേണ്ടത്‌ എന്തെങ്കിലുമുണ്ടെങ്കില്‍ പറയും.

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ ശക്തമായി തുടരുകയാണ്. ഏതെങ്കിലും തരത്തിലുള്ള അഴിമതി ബാധിക്കുന്ന പാര്‍ട്ടിയല്ല സിപിഎം അഴിമതി വന്നാല്‍ അതീവ ഗൗരവപരമായ നിലപാട്‌ സ്വീകരിക്കും. ഇക്കാര്യത്തില്‍ ചെറുത്‌ വലുത്‌ വ്യത്യാസമില്ല. ഘടക വ്യത്യാസമില്ല. ശക്തമായ നടപടി കൈക്കൊള്ളും. രണ്ടുകോടി തിരിച്ചു കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌- പിണറായി വ്യക്തമാക്കി.

എനിയ്ക്കു ചാര്‍ത്തുന്ന പേര്‌ എനിക്ക്‌ ഇണങ്ങുന്നതാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച്‌ കണ്ടെത്തണം. കൈരളി ചാനലിന്‌ ഞങ്ങള്‍ നല്ല പിന്തുണ കൊടുത്തിട്ടുണ്ട്‌. അങ്ങനെയല്ലെന്ന്‌ ചാനലുകാര്‍ പറയുന്നുണ്ടെങ്കില്‍ എന്തുകൊണ്ടെന്ന്‌ അവരോട്‌ ചോദിക്കണം- വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+