വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തന്നെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്ന് ഫാരിസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ ഇതിനകം തന്നെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായിട്ടുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്പെഷ്യല്‍ ബ്യൂറോ ഫാരിസിന്റെ സാമ്പത്തികസ്രോതസുകളെ പറ്റി അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അതീവതന്ത്രപരമായി നീങ്ങുന്ന ഫാരിസിനെ കുടുക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും ഈ ഏജന്‍സികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം ചില ഊഹാപോഹങ്ങള്‍ റിപ്പോര്‍ട്ടായി സ്പെഷ്യല്‍ ബ്യൂറോ അയച്ചു കൊടുത്തിട്ടുണ്ട്. സ്ഥലം വാങ്ങിക്കൂട്ടിയത് പരസ്യമായിട്ടാണെങ്കിലും ശോഭ ഗ്രൂപ്പിന് നല്‍കിയതൊഴികെയുള്ള സ്ഥലം കൈമാറ്റങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് രഹസ്വാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
ദീപിക ദിനപ്പത്രത്തിന്റെ നടത്തിപ്പിനായി ഫാരിസ് കോടികളിറക്കിയതും കച്ചവടക്കണ്ണോടെയാണ്. ദീപികയെ ലാഭത്തിലാക്കാനെന്ന പേരില്‍ പത്രപ്രവര്‍ത്തകരും ഇതര ജീവനക്കാരും ഉള്‍പ്പെടെ 200 പേരെ നിര്‍ബന്ധിതമായി വിരമിപ്പിച്ച ശേഷമായിരുന്നു ആസ്തികള്‍ കയ്യടക്കല്‍.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍, സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്ക് പുറമെ ചില രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട സംഘവുമായി ചേര്‍ന്നാണ് ഫാരിസ് കൊച്ചിയിലെ കരുനീക്കങ്ങള്‍ നടത്തുന്നത്.












Click it and Unblock the Notifications