വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
കറാച്ചി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. വാര്‍ത്ത പാക് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പാക് - അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ദാവൂദിനെ കസ്റ്റഡിയിലടുത്തത്. ദാവൂദിനൊപ്പം കൂട്ടാളികളായ ഛോട്ടാ ഷക്കീലിനേയും ടൈഗര്‍ മേമനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അല്‍ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദാവൂദ് ഇബ്രാഹിമും സംഘവും ചുക്കാന്‍ പിടിക്കുന്നതായി അമേരിക്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുംബൈ അധോലോകത്തെ പ്രധാനമായും നിയന്ത്രിക്കുന്ന ദാവൂദ് പാകിസ്ഥാനിലാണ് വര്‍ഷങ്ങളായി കഴിഞ്ഞുവരുന്നത്.
മുംബൈ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ടൈഗര്‍ മേമന്‍. മുംബൈ സ്ഫോടന പരന്പരയ്ക്ക് മേമന് സഹായം ചെയ്തുകൊടുത്തത് ദാവൂദും സംഘവുമായിരുന്നു. ഇന്ത്യയില്‍ നിരവധി കേസുകളിലെ പ്രതിയാണ് ദാവൂദ് ഇബ്രാഹിം.
പക്ഷെ, പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിക്ഷേധാത്മക നിലപാടുമൂലം ദാവൂദിനെ കസ്റ്റഡയിലെടുക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച ദാവൂദ് ഇബ്രാഹിമിന് കറാച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പരിക്കേറ്റതായി റിപ്പോര്‍ട്ടുവന്നിരുന്നു.
ഹോട്ടലില്‍ വാതുവെയ്പ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദാവൂദിന്റെ ഇടതുകാലിന് പരിക്കേറ്റതായായിരുന്നു റിപ്പോര്‍ട്ട്.












Click it and Unblock the Notifications