Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

ഹെല്‍സ്റ്റണ്‍ (ഇംഗ്ലണ്ട്‌): ട്രിവാനോ ഗ്രാര്‍ഡണിലെ ജീവനക്കാര്‍ റെക്‌സിനെ സഹായിക്കാനുളള തീവ്രശ്രമത്തിലാണ്‌. കറുത്ത കഴുത്തുളള ഈ സുന്ദരന് അനുയോജ്യയായ സുന്ദരിയെ കണ്ടെത്താനായി ഇന്റര്‍നെറ്റിനെ തന്നെ ആശ്രയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍.

ഫേസ് ബുക്ക് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ കമ്യൂണിറ്റിയില്‍ അവര്‍ ഒരു പ്രത്യേക ഗ്രൂപ്പ് തന്നെയുണ്ടാക്കി. ആരാണീ റെക്‌സ്‌ എന്നല്ലേ. ഒരു സുന്ദരന്‍ അരയന്നമാണ്‌ റെക്‌സ്‌. പങ്കാളിയെ കിട്ടാതെ വിഷമിച്ചിരിക്കുന്ന റെക്സിനെ ഇണയെ കണ്ടെത്തികൊടുക്കാന്‍ അന്വേഷണം നടത്തുകയാണ് ട്രിവാനോയിലെ ജീവനക്കാര്‍.

റെക്‌സിന്‌ ഇണയെ കണ്ടെത്തുകയെന്നത്‌ ഗൗരവത്തോടെയാണ്‌ ട്രിവാനോ ഗാര്‍ഡന്‍സിലെ ജീവനക്കാര്‍ കാണുന്നത്‌. കാരണം കൂട്ടുകാരിയായ റെക്സിനയ്ക്കൊപ്പമാണ് റെക്സ് അവിടെ എത്തിയത്. എന്നാല്‍ കുറച്ച് കാലം മുമ്പ്‌ റെക്‌സിനയെ ഒരു കുറുക്കന്‍ കൊന്നുകളഞ്ഞ്‌.

അതോടെ റെക്‌സിലുണ്ടായ മാറ്റങ്ങള്‍ ജീവനക്കാരുടെയും ശ്രദ്ധയില്‍ പെട്ടു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെങ്കിലും ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ റെക്‌സ്‌ ആകെ അസ്വസ്ഥനായാണ്‌ കാണപ്പെട്ടിരുന്നത്‌. പണ്ടത്തെ ഉത്സാഹമോ സന്തോഷമോ ഒന്നും ഇല്ല. കറുത്ത കഴുത്തുളള അരയന്നങ്ങള്‍ എത്രയുണ്ടെന്ന്‌ ഒരു പിടിയുമില്ല. അത്‌ കൊണ്ടാണ്‌ ഫേസ് ബുക്ക് ഡോട്ട് കോമില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത്. എന്തായാലും റെക്‌സ്‌ ഇപ്പോഴും ചെറുപ്പമാണെന്നും പുതിയ ഇണയെ കണ്ടെത്താന്‍ ഇനിയും സമയമുണ്ടാവുമെന്നുമാണ്‌ ട്രിവാനോ വക്താവ്‌ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+