വിഎസ് പക്ഷം പോരിനുറച്ച്
ദില്ലി: അഭയ കേസില്‍ കന്യാസ്ത്രീകളടക്കം അഞ്ചു പേരെക്കൂടി സിബിഐയുടെ പ്രത്യേക അന്വേഷണസംഘം നാര്‍ക്കോ അനാലിസിസിന് വിധേയരാക്കും. കോട്ടയം ക്നാനായ രൂപതാ ചാന്‍സലര്‍ ഫാ.തോമസ് കോട്ടൂരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ചില പ്രത്യേക വ്യക്തികളിലേക്ക് കേന്ദ്രീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ഇതിനകം നാര്‍ക്കോ അനാലിസിസിനു വിധേയനായ ഫാ.തോമസ് കോട്ടൂരില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ആര്‍.കെ.അഗര്‍വാള്‍ സി.ബി.ഐ. ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ബാക്കിയുള്ളവരെക്കൂടി നാര്‍ക്കോ ടെസ്റ്റിന് വിധേയരാക്കി 20 ദിവസത്തിനകം മൊത്തം ടെസ്റ്റ് റിപ്പോര്‍ട്ടുകളുടെ അന്തിമ വിലയിരുത്തല്‍ ഉണ്ടാവുമെന്ന് അഗര്‍വാള്‍ പറഞ്ഞു.
തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ഗീതയെയും അനലിസ്റ്റ് ചിത്രയെയും ആഗസ്ത് പത്തിന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പാനലിന് മുന്നില്‍ ഹാജരാക്കും.
കേസിലെ പ്രതികളിലേക്ക് വെളിച്ചംവീശുന്നതെന്ന് കരുതുന്ന ചില കത്തുകള്‍ പുതിയ അന്വേഷണസംഘത്തിന്റെ കയ്യിലുണ്ട്. അഭയ കൊല്ലപ്പെട്ട കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ ചില മുന്‍ അന്തേവാസികള്‍ എഴുതിയതാണ് ഇവ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി.ശാര്‍ങ്ഗധരനാണ് ഈ കത്തുകള്‍ സംഘത്തിന് കൈമാറിയത്.












Click it and Unblock the Notifications