വിഎസ് പക്ഷം പോരിനുറച്ച്
തിരുവനന്തപുരം: അസംഘടിത തൊഴിലാളി മേഖലയില്‍ സിഐടിയു പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അഖിലേന്ത്യാടിസ്ഥാനത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് നടക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ പണിമുടക്ക് സാധാരണ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കെഎസ്‌ആര്‍ടിസി ബസുകളും ഓട്ടോറിക്ഷകളും ഓടുന്നുണ്ട്. എന്നാല്‍ കൊച്ചി, കോഴിക്കോട് ജില്ലകളില്‍ പണിമുടക്ക്‌എതാണ്ട് പൂര്‍ണ്ണമാണ്. ഇവിടങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ടാക്‌സികളും സ്വകാര്യബസുകളും ഓടുന്നില്ല.
തമിഴ്‌നാട്ടിലും കര്‍ണ്ണാടത്തിലും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ പ്രകടനങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്‌തിട്ടുണ്ടെങ്കിലും വാഹനസര്‍വ്വീസുകള്‍ക്ക് മാറ്റമില്ല.
സംഘടിത വ്യവസായ രംഗത്തെയും പൊതുമേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെയും സ്ഥിരം തൊഴിലാളികള്‍ ഒഴികെയുള്ള അസംഘടിത തൊഴിലാളികളാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ പണിമുടക്ക് നടത്തുന്നത്.












Click it and Unblock the Notifications