Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

ഇന്ത്യന്‍വൈവാഹിക സൈറ്റുകളേക്കാള്‍ ഡേറ്റിങ് സൈറ്റുകളില്‍ തിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. ഏകദേശം ഒരു ദശകത്തിന്‍റെ സേവനപാരന്പര്യമുളള വൈവാഹിക സൈറ്റുകളായ ഭാരത് മാട്രിമോണിയലും ഷാദി ഡോട്ട് കോമും മൂന്ന് വര്‍ഷത്തിനിടെ മാത്രം പൊട്ടിമുളച്ച് ഡേറ്റിങ് സൈറ്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

കല്യാണ ലക്ഷ്യവുമായി വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ ഇന്ത്യന്‍ യുവതക്ക്‌ താത്പര്യം ഡേറ്റിങ്ങ്‌ സൈറ്റുകളാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ 51 ശതമാനം നെറ്റിസണ്‍സും വൈവാഹിക സൈറ്റുകളെ അപേക്ഷിച്ച് ഡേറ്റിങ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് കണക്ക്. ഇതേ സമയം 48 ശതമാനം പേരാണ് വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തത്.

വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുവാനല്ല, മറിച്ച് താത്കാലിക സൗഹൃദങ്ങളുണ്ടാക്കി അടിച്ചുപൊളിക്കാനാണ് ഇന്ത്യന്‍ യുവത താല്‍പര്യപ്പെടുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. ഏറ്റവും ജനപ്രീ‍യമായ പത്ത്‌ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ വിവാഹത്തെ പിന്തള്ളിയാണ്‌ ഡേറ്റിങ് സ്ഥാനം പിടിച്ചത്‌.

ഇരുപത്തിയഞ്ച്‌ വയസ്സില്‍ താഴെയുള്ള ഇന്ത്യന്‍ യുവതയില്‍ അറുപത്‌ ശതമാനവും ഡേറ്റിങ്ങിനും സൗഹൃദത്തിനുമാണ്‌ നെറ്റ്‌ ഉപയോഗപ്പെടുത്തു‍ന്നത്‌ എന്ന്‌ ജെക്സ്റ്റ്‌ കണ്‍സള്‍ട്ടന്‍റ് പഠനത്തില്‍ തെളിയുന്നു. വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ചുവരികയാണ്‌. എന്നാല്‍ ഡേറ്റിങ്ങ്‌ സൈറ്റുകള്‍ക്കാണ്‌ വളര്‍ച്ചാ നിരക്ക്‌ കൂടുതല്‍.

വെറും നേരം കൊല്ലി ചാറ്റിങ്ങ്‌ എന്നതില്‍ കവിഞ്ഞ്‌ ഡേറ്റിങ് സൈറ്റുകളില്‍ ഒന്നും സംഭവിക്കുന്നില്ലെന്നും ഭിന്നാഭിപ്രായമുണ്ട്. വിവാഹത്തിന്‌ മുമ്പ്‌ ഡേറ്റിങ് എന്ന ‘സൗഹൃദ-തിരിച്ചറിയല്‍’ കാലഘട്ടം ഇന്ത്യന്‍ സംസ്കാരത്തിന്‌ യോജിച്ചതല്ലെന്നും ആക്ഷേപമുണ്ട്‌. വ്യക്തിപരമായ ബന്ധമായി ഡേറ്റിങ് സൗഹൃദങ്ങള്‍ വളരാറില്ലെന്നും പറയപ്പെടുന്നു.

ചിലപ്പോഴെല്ലാം ചതി സംഭവിക്കുകയുംചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഇന്ത്യക്കാരുടെ ഇരട്ടമുഖം വ്യക്തമാകുന്നുണ്ട്‌. നെറ്റ്‌ ഉപയോക്താക്കളില്‍ 37 ശതമാനവും ഡേറ്റിങ് സൈറ്റുകളിലും വൈവാഹിക സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+