കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

  • By Staff
Google Oneindia Malayalam News

കഴിഞ്ഞ പത്തുവര്‍ഷമായി പലതരം കഷ്ടപ്പാടുകളുടെ കഥകളുമായെത്തിയ കുട്ടികള്‍ക്ക്‌ ഇവര്‍ ഭക്ഷണവും വസ്‌ത്രവും വിദ്യാഭ്യാസവും നല്‍കുന്നു. പലരുടെ മാതാപിതാക്കള്‍ പലതരത്തിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്‌.

തടവുകാരുടെ മക്കളോട്‌ സമൂഹം വലിയ അനീതിയാണ്‌ കാണിക്കുന്നത്‌. അച്ഛനോ അമ്മയോ ചെയ്യുന്ന കുറ്റത്തിന്‌ സമൂഹം കുട്ടികളെയും ശിക്ഷിയ്‌ക്കുന്നു. അവരെയും ഇവര്‍ കുറ്റവാളികളാകുമെന്ന മനോഭാവത്തോടെയാണ്‌ പലരും സമീപിക്കുന്നത്‌.

തടവറയില്‍ കഴിയുന്ന അച്ഛനമ്മമാരെക്കുറിച്ച്‌ ആളുകള്‍ പലപ്പോഴും കുട്ടികളോട്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ അവരെ തളര്‍ത്തിക്കളയുന്ന തരത്തിലുള്ളതാണ്‌. പോരാതെ ശാപവാക്കുകളും ശകാരങ്ങളും. കുട്ടികള്‍ ഇതൊക്കെ സഹിക്കേണ്ടതുണ്ടോ - റെനി ചോദിക്കുന്നു.

ഇങ്ങനെ യാതനയനുഭവിക്കുന്ന കുട്ടികള്‍ക്കായി ചെറിയ ഒരു സഹായം. അത്രയെ ഞാന്‍ ചെയ്യുന്നുള്ളു. തന്റെ സംരംഭത്തെപ്പറ്റി റെനി പറയുന്നതിങ്ങനെ.

ജയില്‍ക്കഴിയുന്ന മാതാപിതാക്കളെക്കാണാന്‍ പോകുമ്പോള്‍ മിക്ക കുട്ടികള്‍ക്കും വേദനയാണ്‌. ഒരിക്കലും ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവരരുതെന്ന്‌ അവര്‍ സ്വയം തീരുമാനിക്കുന്നു. തങ്ങളുടെ കുട്ടികള്‍ക്ക്‌ ഒരഭയമുണ്ടെന്നറിയുമ്പോള്‍ ഇരുമ്പഴിക്കുള്ളിലുള്ളവര്‍ അതിരറ്റ്‌ സന്തോഷിയ്‌ക്കുന്നു. പുറത്തെത്തി മക്കളുമൊത്ത്‌ അവരൊരു പുതിയ ജീവിതം സ്വപ്‌നം കാണുന്നു.

എനിയ്‌ക്കീ രണ്ട്‌ അനുഭവങ്ങളും വിലപ്പെട്ടതാണ്‌. ഇത്തരം അനുഭവങ്ങള്‍ കുട്ടികളെ തെറ്റിന്റെ വഴിയിലേക്ക്‌ തിരിയാതെ സ്വയം സൂക്ഷിക്കാന്‍ പ്രാപ്‌തരാക്കുന്നു- റെനി പറയുന്നു.

ഇതാണ്‌ റെനിയുടെ വിജയം. ഇരുട്ടുവീണ പൂര്‍വ്വ വഴിയില്‍ നിന്നും വെളിച്ചത്തിലെത്തി കുറേപ്പേര്‍ക്കെങ്കിലും ജീവിതം നല്‍കാനും മറ്റു കുറേപ്പേര്‍ക്ക്‌ സ്വപ്‌നങ്ങള്‍ നല്‍കാനും റെനിയ്‌ക്കു കഴിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X