കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

  • By Staff
Google Oneindia Malayalam News

തൊക്ലായ്‌(അസം): തൊക്ലായിലെ തേയിലക്കമ്പനി ചായക്കോപ്പയില്‍ കൊടുങ്കാറ്റ്‌ വിതയ്‌ക്കാന്‍ തയ്യാറാകുന്നു.

ശരിയ്‌ക്കും പറഞ്ഞാല്‍ ചായമൊത്തിക്കുടിച്ച്‌ പ്രഭാതങ്ങളില്‍ ഉണര്‍വ്വുണ്ടാക്കുന്നതിനോടൊപ്പം ചെറിയ ഒരു ലഹരിയും കൂടിയാകാമെന്നാണ്‌ കമ്പനി പറയുന്നത്‌. ഇതിന്‌ വേണ്ടിയുള്ള അവസാന പണികളിലാണ്‌ ശാസ്‌ത്രജ്ഞര്‍.

കാര്യമെന്താണെന്ന്‌ ഇനിയും മനസ്സിലായില്ലല്ലോ. ഇനി തേയിലയില്‍ നിന്നും വെറും ചായമാത്രമല്ല ലഭിക്കാന്‍ പോകുന്നത്‌ നല്ല അസ്സല്‍ വൈനും തേയിലയില്‍ നിന്നും തയ്യാറാകുന്നു.

ഇതിനൊപ്പംതന്നെ ടി- ബിസ്‌കറ്റുകള്‍, ടി-ടാബ്‌ലറ്റുകള്‍ തുടങ്ങി തേയിലയില്‍ നിന്നും വൈവിധ്യവല്‍ക്കരിച്ച മറ്റു തേയില ഉല്‍പ്പന്നങ്ങളും തേയില വീഞ്ഞിനൊപ്പം ഇനി വിപണി കീഴടക്കും.

ജാപ്പാനില്‍ വീഞ്ഞ്‌ ചായയ്‌ക്കൊപ്പം ചേര്‍ത്ത്‌ ഉപയോഗിക്കാറുണ്ട്‌. ഈ മിശ്രിതത്തെ ജപ്പാന്‍കാര്‍ ടി-വൈന്‍ എന്നാണ്‌ വിളിക്കുന്നത്‌. പക്ഷേ ഇവിടെ തേയിലയില്‍ നിന്നും നേരിട്ട്‌ വീഞ്ഞുല്‌പാദിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.- തൊക്ലായ്‌ ടി സ്റ്റേഷന്റെ മേധാവി ഡോക്ടര്‍ മൃദുല്‍ ഹസാരിക പറഞ്ഞു.

തേയില വീഞ്ഞ്‌ വിപണിയിലെത്തുന്നതോടെ കാലത്ത്‌ ചുടുചായ്‌ക്കു പകരം ഒരു ഗ്ലാസ്‌ വൈന്‍ എന്ന രീതിയിലേയ്ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക്‌ മാറാം. ഇതാണെങ്കില്‍ ആരോഗ്യത്തിന്‌ ഒരു ദോഷവും ചെയ്യുന്നുമില്ല. സാധാരണ വൈനുകളെ അപേക്ഷിച്ച്‌ ഇതില്‍ ആന്റി-ഓക്‌സിഡന്റും ധാരാളം അടങ്ങിയിരിക്കും-ഹസാരിക വിശദീകരിച്ചു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേയിലത്തോട്ടവും ടി റിസര്‍ച്ച്‌ സ്‌റ്റേഷനുമാണ്‌ തൊക്ലായിലുള്ളത്‌. 2010ല്‍ തൊക്ലായ്‌ ടി സ്‌റ്റേഷന്‍ അതിന്റെ നൂറാം പിറന്നാള്‍ ആഘോഷിയ്‌ക്കാന്‍ ഒരുങ്ങുകയാണ്‌.

തേയില വിപണിയില്‍ കാലാകാലങ്ങളില്‍ ഉണ്ടായ മന്ദതയെ മറികടക്കാന്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണമെന്ന നൂതന രീതിയെ ഉപയോഗിച്ചാണ്‌ പ്രതികൂല സാഹചര്യങ്ങളിലും ഈ തേയിലക്കമ്പനി പിടിച്ചു നിന്നത്‌. നവംബറില്‍ ഗുവാഹത്തിയിലും ജോര്‍ഹത്തിലും നടക്കുന്ന ഇന്റര്‍നാഷണല്‍ ടി കണ്‍വെനഷനില്‍ കമ്പനിയുടെ മൂന്ന്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന്‌ ഹസാരിക അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X