ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
തിരുവനന്തപുരം: പരസ്പര വിമര്‍ശനത്തിനും ഭിന്നതകള്‍ക്കുമിടയില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഒരുമിച്ച് ഒരേ വേദിയിലെത്തി.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത എ.കെ.ജി. എന്ന ചലച്ചിത്രം കാണാനാണ് ഇരുവരും ഒരുമിച്ചെത്തിയത്. മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയേയും കൂടാതെ മറ്റ് ഒട്ടേറെ പ്രമുഖരും ചലച്ചിത്രം കാണാനെത്തിയിരുന്നു.
എ.കെ.ജിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് വി.എസ്സും വിജയനും ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, എ.കെ.ജിയുടെ സഹോദരന്‍ രാഘവന്‍നമ്പ്യാര്‍ തുടങ്ങിയവരും സിനിമയില്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കലാഭവന്‍ തിയേറ്ററില്‍ ബുധനാഴ്ച വൈകുന്നേരം ആറിനായിരുന്നു പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്. പിണറായി വിജയന്‍ കൃത്യസമയത്തുതന്നെയെത്തി. അല്‍പംകഴിഞ്ഞാണ് വി.എസ്. എത്തിയത്.
മുഖ്യമന്ത്രിയോടൊപ്പം വേദിയിലെത്താനുള്ള ക്ഷണം ആദ്യം സെക്രട്ടറി നിരസിച്ചുവെങ്കിലും ഒടുവില്‍ എ.കെ.ജിയായി വേഷമിട്ട പി. ശ്രീകുമാറിന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി. വി.എസ്സും പിണറായിയും അടുത്തടുത്തുള്ള കസേരകളില്‍ പുഞ്ചിരിയുമായി ഇരിപ്പുറപ്പി ച്ചതോടെ മാധ്യമപ്പടയ്ക്ക് വിരുന്നായി.
ജനയുഗം പത്രത്തിന്റെ പുനഃപ്രസാധന ചടങ്ങിലാണ് ഇതിനുമുമ്പ് വി.എസ്സും പിണറായിയും ഒരുമിച്ചത്.












Click it and Unblock the Notifications