കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: ഇനി ഐശ്വര്യയുടെ മെഴുകു രൂപം ന്യൂയോര്‍ക്കിലെ ആരാധകര്‍ക്കും കണ്ടാസ്വദിക്കാം.

ഇതിനായി ലണ്ടനിലെ മാഡം ടുസൗഡ്‌സ്‌ മെഴുകു മ്യൂസിയത്തില്‍ നിന്നും ഈ പ്രതിമ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുള്ള മാഡം ടുസൗഡ്‌സ മ്യൂസിയത്തിലെത്തിച്ചു.

ഇന്ത്യയുടെ അറുപതാമത്‌ സ്വാതന്ത്ര്യദിനത്തില്‍, ആഗസ്റ്റ്‌ 15ന്‌ ടൈംസ് സ്‌ക്വയറിലെ മ്യൂസിയത്തില്‍ പ്രതിമ അനാച്ഛാദനം ചെയ്യും. പരിപാടിയ്‌ക്ക്‌ കൊഴുപ്പേകാന്‍ ബോളിവുഡിലെ നൃത്തസംഘത്തിന്റെ പതിനഞ്ച്‌ മിനിറ്റു നീണ്ട നൃത്തവിരുന്നുമുണ്ടാകുമെന്ന്‌ മ്യൂസിയത്തിലെ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ റോസ്‌മേരി പ്രെറ്റ അറിയിച്ചു.

ഐശ്വര്യയുടെ ന്യൂയോര്‍ക്കിലുള്ള ആരാധകരുടെ ആവശ്യം കൂടി കണക്കിലെടുത്താണത്രേ സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിമ അനാഛാദനം ചെയ്യാന്‍ തീരുമാനിച്ചത്‌. ലണ്ടനിലെ മാഡം ടുസൗഡ്‌സ്‌ മ്യൂസിയത്തില്‍ നിന്നും ആറാഴ്‌ചത്തേയ്‌ക്ക്‌ കടമെടുത്താണ്‌ ഐശ്വര്യയുടെ പ്രതിമ ടൈംസ് സ്‌ക്വയറിലെ മ്യൂസിയത്തില്‍ കൊണ്ടുവന്നിരിക്കുന്നത്‌.

ലണ്ടനിലെ മ്യൂസിയത്തില്‍ 2004ല്‍ ഐശ്വര്യയുടെ ആദ്യ ഇംഗ്ലീഷ്‌ ചിത്രമായ ബ്രൈഡ്‌ ആന്റ്‌ പ്രിജുഡിസ്‌ പുറത്തുവന്ന സമയത്താണ്‌ ഈ പ്രതിമ അനാഛാദനം ചെയ്‌തത്‌. അന്നത്തെ ചടങ്ങില്‍ ഐശ്വര്യ പങ്കെടുക്കകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത്തവണ ആരാധകര്‍ക്കായി ടൈംസ് സ്‌ക്വയറിലെ മ്യൂസിയത്തില്‍ കൊണ്ടുവന്ന പ്രതിമയുടെ അനാഛാദനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന്‌ ഐശ്വര്യ അറിയിച്ചിട്ടുണ്ടത്രേ.

ലണ്ടനിലെ മ്യൂസിയത്തില്‍ ഐശ്വര്യയ്‌ക്കു പുറമേ ഇന്ത്യന്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, രജനീകാന്ത്‌ എന്നിവരുടെയും മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ്‌ ഗാന്ധി തുടങ്ങിയവരുടെയും മെഴുകുപ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടെനിന്നും ഐശ്വര്യയുടെ പ്രതിമമാത്രമാണ്‌ ന്യൂ യോര്‍ക്കിലേയ്‌ക്ക്‌ കൊണ്ടുവരുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X