കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

ലഖ്‌നൊ: ജീവിയ്‌ക്കാനായി എന്തൊക്കെയോ കാണിച്ചുകൂട്ടുന്ന മനുഷ്യന്‍ ഒന്നും കൂടെയില്ലാതെ ആറടി മണ്ണില്‍ അവസാനിക്കുന്നുവെന്ന്‌ മനുഷ്യ ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്‌ പൊതുവേ പറയാറുണ്ട്‌.

എന്നാല്‍ ഇപ്പോള്‍ അന്ത്യവിശ്രമം കൊള്ളാനുള്ള ഈ ആറടിയും മനുഷ്യര്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്‌ത്‌ വെയ്‌ക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണശേഷം പ്രിയപ്പെട്ടവരുടെ ശവക്കല്ലറകള്‍ക്കടുത്ത്‌തന്നെ തങ്ങളെ അടക്കം ചെയ്യാന്‍ ഭൂമി കിട്ടാതാവുന്നതുകൊണ്ടാണത്രേ മിക്കവരും അന്ത്യവിശ്രമത്തിനായി ആറടി മണ്ണ്‌ അളന്ന്‌ വാങ്ങിവെയ്‌ക്കുന്നത്‌.

മുസ്ലിം, ക്രിസ്റ്റ്യന്‍ വിഭാഗക്കാര്‍ക്കിടയിലാണ്‌ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നത്‌. ഹിന്ദുക്കളെ സംബന്ധിച്ച്‌ മൃതദേഹം ദഹിപ്പിച്ചുകളയുന്ന രീതിയായതിനാല്‍ തല്‍ക്കാലം ഈ പ്രശ്‌നം നിലവിലില്ല.

ആളുകള്‍ക്കെള്ളാം തങ്ങളുടെ പ്രിയ്യപ്പെട്ടവരെ അടക്കിയതിനടുത്തുതന്നെ തങ്ങളെയും അടക്കണമെന്നാണ്‌ ആഗ്രഹം. മിക്കവരും ഇങ്ങനെ പ്രിയ്യപ്പെട്ടവരുടെ ശവകുടീരത്തിനടുത്തുതന്നെ തങ്ങള്‍ക്കായുള്ള ആറടിയും കാലേക്കൂട്ടി ബുക്ക്‌ ചെയ്യുകയാണ്‌- ഇവിടത്തെ ഒരു ക്രിസ്റ്റ്യന്‍ സെമിത്തേരിയുടെ നടത്തിപ്പുകാരന്‍ അനില്‍ സ്റ്റോഫിന്‍ പറയുന്നു.

മരണശേഷം തങ്ങളെ അടക്കാന്‍ ഭൂമി കിട്ടില്ലെയെന്ന കാര്യമോര്‍ത്ത്‌ മിക്കവര്‍ക്കും അസ്വസ്ഥതയാണ്‌. ഭൂമിയുടെ കാര്യത്തില്‍ അത്രയും ദൗര്‍ലഭ്യമാണ്‌ വരാന്‍ പോകുന്നത്‌- ഒരു മുസ്ലിം ശ്‌മശാനത്തിന്റെ നടത്തിപ്പുകാരനായ മന്‍സൂര്‍ ഇലാഹി പറയുന്നു.

അന്ത്യവിശ്രമം കൊള്ളാനുള്ള ആറടി മണ്ണ്‌ നേരത്തേ ബുക്‌ ചെയ്യുന്നതിന്‌ 550 രൂപയാണ്‌ ഇപ്പോള്‍ ലഖ്‌നൊ നഗരത്തില്‍ ഈടാക്കുന്നത്‌. ആറടി നീളവും മൂന്നടി വീതിയുമുള്ള സ്ഥലത്തിനാണ്‌ ഇപ്പോള്‍ ഈ വില ഈടാക്കുന്നത്‌.

ലഖ്‌നൊവിവെ 37 ക്രിസ്‌റ്റിയന്‍ ശ്‌മശാനങ്ങളില്‍ ഇപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമേ സ്ഥലം വില്‍ക്കാതെ ബാക്കി കിടക്കുന്നുള്ളു. ബാക്കി എല്ലാം ആളുകള്‍ തങ്ങള്‍ക്കുവേണ്ടി പണം കൊടുത്ത്‌ ഏര്‍പ്പാടാക്കി കഴിഞ്ഞു. ലഖ്‌നൊ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകകള്‍ പ്രകാരം വിവിധ വിഭാഗക്കാരുടേതായി ഇവിടെ 323 ശ്‌മശാനങ്ങളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X