പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
മുംബെ : പ്രശസ്ത വെബ് സൈറ്റായ ഓര്‍ക്കുട്ടിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ബോളിവുഡില്‍ മാംസവ്യാപാരം നടക്കുന്നതായി മുംബെ പൊലീസ് സ്ഥിരീകരിച്ചു. വെബ് സൈറ്റ് ഉപയോഗിച്ച് ഇടപാടുകാരെ സംഘടിപ്പിച്ചതിന് പ്രശസ്തയായ ഒരു നടിയും ഏതാനും മോഡലുകളും തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറയുന്നു.
മുംബെയിലെ ഉയര്‍ന്ന റേറ്റുളള കാള്‍ഗേളുകള്‍ ഇപ്പോള്‍ ഓര്‍ക്കുട്ട് വഴി പരസ്യം ചെയ്താണ് ആളെ പിടിക്കുന്നത്. ചില ബോളിവുഡ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പ്രശസ്തരായവരാണ് ഇവരില്‍ പലരും. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.
ഓര്‍ക്കുട്ടിലെ ഇവരുടെ പ്രൊഫൈലില്‍ കാര്യങ്ങള്‍ പച്ചയ്ക്കു തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇത്തരം പ്രൊഫൈലുകളും അവരെഴുതുന്ന സന്ദേശങ്ങളും നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലില്‍ ഒരു പ്രത്യേക വിഭാഗത്തെ തന്നെ മുംബെ പൊലീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഇമെയില്‍ വിലാസവും ഫോണ്‍ നമ്പരുമടക്കം പരസ്യം ചെയ്താണ് ഓര്‍ക്കുട്ടില്‍ ലൈംഗികവ്യാപാരം നടത്തുന്നത്.
പ്രണയബന്ധം തകര്‍ന്നതിന് പകരം വീട്ടാനായി മുന്‍കാമുകിയുടെ വ്യാജപ്രൊഫൈലുണ്ടാക്കി ഫോണ്‍ നമ്പര്‍ നല്‍കുന്ന കേസുകളും പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ശത്രുതയുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമായി വ്യാജപ്രൊഫൈലും ഫോണ്‍ നമ്പരും നല്‍കുന്ന കേസുകളുമുണ്ട്.
ഫോണ്‍ വിളിച്ചാല്‍ പുരുഷ ശബ്ദമാണ് കേള്‍ക്കുക. ഇപ്രകാരം 20 നമ്പരുകളില്‍ മുംബെ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ടെണ്ണം യഥാര്‍ത്ഥമാണെന്ന് തെളിഞ്ഞു.
ആസൂത്രിതമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍ക്കുട്ടിലെ പരസ്യപ്രകാരം വിളിക്കുകയാണെന്ന് അറിയിച്ചാല്‍ ഐസിഐസിഐ ബാങ്കിലെ ഒരു അക്കൗണ്ട് നമ്പര്‍ ലഭിക്കും. അയ്യായിരം രൂപ അതില്‍ അടച്ചാല്‍ യുവതികളുടെ ഫോട്ടോ ആല്‍ബം കാണിക്കാമെന്നാണ് വാഗ്ദാനം. ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവളുടെ റേറ്റും അറിയിക്കും.
ചുരുക്കത്തില്‍ ആല്‍ബം കാണുന്നതിന് ഏജന്‍സി കമ്മിഷനാണ് അയ്യായിരം രൂപ.
രണ്ടു വെബ് സൈറ്റുകള്‍ വഴി ഈ കച്ചവടം നടത്തിയ ഒരു നടിയെയും രണ്ട് മോഡലുകളെയും ഈയിടെ നാഗ് പൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അഭയ് ഡിയോളിനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചു വരുന്ന പ്രശസ്തയായ നടിയാണത്രേ അറസ്റ്റിലായത്.
വെബ് സൈറ്റുകള്‍ വഴി അത്യന്താധുനിക രീതിയില്‍ പൊടിപൊടിക്കുന്ന മാംസവ്യാപാരം പൊലീസിനും സൈബര്‍ സെല്ലിനും പുതിയ വെല്ലുവിളികളാണ് നല്‍കുന്നത്.












Click it and Unblock the Notifications