കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Super
Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്തു സമ്പാദ്യ കേസില്‍ പ്രതിയായ പോലീസ്‌ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയുടെ സ്വത്തുക്കള്‍ കോടതി ഉത്തരവിലൂടെ ജപ്തി ചെയ്തുകിട്ടാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നു.

അനധികൃത സമ്പാദ്യ കേസില്‍ പ്രതിയായ പോലീസ്‌ ഐജിയും കാക്കനാട്‌ കേരള ബുക്സ്‌ ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ എം.ഡിയുമായിരുന്ന തച്ചങ്കരിക്ക്‌ എതിരെ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ കഴിഞ്ഞ മാസം 6ന്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

94 ലക്ഷത്തിന്റെ അനധികൃത സമ്പാദ്യം തച്ചങ്കരി ഉണ്ടാക്കിയെന്നാണ്‌ വിജിലന്‍സിന്റെ പ്രാരംഭ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ തച്ചങ്കരിയെ സര്‍വീസില്‍ നിന്ന്‌ സസ്പെന്‍ഡ്‌ ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.

അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച്‌ വിജിലന്‍സ്‌ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. അഴിമതി കേസുകളില്‍ പ്രതികളാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു കിട്ടാന്‍ വിജിലന്‍സിന്റെ ശുപര്‍ശ പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഈ നടപടിക്ക്‌ പൂര്‍ണമായ പിന്തുണ നല്‍കുന്നുണ്ട്.തച്ചങ്കരിയുടെ സ്വത്തുക്കള്‍ ജപ്തിചെയ്ത്‌ കിട്ടുന്നതിനായി വിജിലന്‍സ്‌ നടപടി സ്വീകരിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

1944ലെ ക്രിമിനല്‍ നിയമഭേദഗതി നിയമമാണ്‌ ഇതിനായി നിലവില്‍ ഉണ്ടായിരുന്നത്‌. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ പ്രസ്തുത നിയമം കേന്ദ്രം സ്വീകരിച്ചു. 1988ലെ അഴിമതി നിരോധന ഭേദഗതി നിയമവും ഇത്തരത്തിലുള്ള ജപ്തി നടപടിക്ക്‌ ശക്തി കൂട്ടിയിട്ടുണ്ട്‌.

മൂന്ന്‌ കോടിയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയെന്ന കേസില്‍ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിടപ്പെട്ട മുന്‍ ട്രാന്‍സ്പോര്‍ട്ട്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. രാജേന്ദ്രപ്രസാദിന്റെ സ്വത്തുക്കള്‍ ഇക്കഴിഞ്ഞ മെയ്‌ 9ന്‌ ജപ്തി ചെയ്തുകൊണ്ട്‌ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. നടപടിയ്ക്കെതിരെ അദ്ദേഹം ഉന്നയിച്ച നിയമതടസം കോടതി തള്ളിയിരുന്നു.

അഴിമതി കേസുകളില്‍ പ്രതികളാകുന്നവരുടെ സ്വത്തുക്കള്‍ കോടതി വഴി ജപ്തിചെയ്ത്‌ കിട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ വ്യവസ്ഥകള്‍ ഉണ്ട്‌. വിജിലന്‍സ്‌ അഡീഷണല്‍ ഡയറക്ടര്‍ സിബി മാത്യുവിന്റെ ശുപാര്‍ശ പ്രകാരമാണ്‌ ഈ നിയമം കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X