പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ദില്ലി: രാഷ്ട്രീയരംഗത്ത് അഭിനയിച്ച് തിളങ്ങിയ റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവിന് പുതിയൊരു മോഹം. തന്‍റെ അഭിനയവൈഭവം വെളളിത്തിരയിലൊന്ന് പയറ്റി തെളിയിക്കണം.
നായികയായി രാജ്യസഭാംഗവും ബോളിവുഡിലെ ഡ്രീം ഗേളുമായ ഹേമമാലിനി തന്നെയായാല്‍ പെരുത്ത് സന്തോഷം. എന്തായാലും ഹേമമാലിനിയുടെ അടുത്ത ചിത്രത്തിലെയ്ക്ക് ലാലു ഒരു റോള്‍ ചോദിച്ച് വാങ്ങിയെന്ന് മാത്രമല്ല കോള്‍ഷീറ്റും നല്‍കിക്കഴിഞ്ഞു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ലാലു സിനിമാഭിനയത്തിലേയ്ക്ക് കളംമാറുകയാണെന്ന് കാര്യം മാധ്യമ ലേഖകരെ അറിയിച്ചു. വോട്ട് ചെയ്‌തശേഷം ലാലു ഏറെനേരം ഹേമമാലിനിയുമായി ചര്‍ച്ചയിലായിരുന്നു.
കാര്യം തിരക്കിയ മാധ്യമ ലേഖകര്‍ക്കു ഞെട്ടിപ്പിക്കുന്ന മറുപടിയാണു കിട്ടിയത്: അവര്‍ ഒരു സിനിമയെടുക്കുന്നു. എനിക്കതിലൊരു റോള്‍ വേണം. ചിത്രത്തില്‍ ലാലു ഹേമമാലിനിയുടെ നായകനാകുമോ എന്നുറപ്പായിട്ടില്ല. ആയാല്‍ സന്തോഷം.
ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ത്തടങ്ങള്‍ പോലെ സുന്ദരമാക്കുമെന്നു പണ്ടു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേ ലാലു പറഞ്ഞിട്ടുണ്ട്. സിനിമയുടെ പേരു പറയാന്‍ ലാലു ഏതായാലും വിസമ്മതിച്ചു. ഫില്‍ം കാ നാം ഗോപ്നീയ് ഹായ് (സിനിമയുടെ പേരു പരമരഹസ്യമാണ്) എന്നായിരുന്നു മറുപടി.












Click it and Unblock the Notifications