പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ദില്ലി: സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് തടയാന്‍ നടപടിയെടുക്കാന്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
ശാരീരികമായും മാനസികമായും കുട്ടികള്‍ക്കും നല്‍കുന്ന ശിക്ഷകള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ അധ്യക്ഷ ശാന്ത സിന്‍ഹ ചൂണ്ടിക്കാട്ടി. ശാരീരികമായി ശിക്ഷിയ്‌ക്കുന്നതിന് പുറമേ വിഡ്‌ഢിയെന്നതുള്‍പ്പെടെയുള്ള വാക്കുകള്‍ ഉപയോഗിച്ച് വഴക്കിടുന്നത് വൈകാരിക പീഡനമാണെന്നും കമ്മിഷന്‍ പറയുന്നു.
വടികൊണ്ടോ സ്‌കെയിലുകൊണ്ടോ അടിയ്‌ക്കുക. തെറ്റുവരുത്തിയ വാക്കുകളും വാചകങ്ങളും ശിക്ഷയുടെ ഭാഗമായി പലതവണ ആവര്‍ത്തിച്ച് എഴുതിക്കുകയും പറയിക്കുകയും ചെയ്യുക. ക്ലാസില്‍ നിന്നും പുറത്താക്കുക തുടങ്ങിയ രീതികളില്‍ കുട്ടികളെ ശിക്ഷിച്ചാല്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണം- കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കരുതെന്ന് സുപ്രിം കോടതി നിര്‍ദ്ദേശമുണ്ടായിരിക്കേ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികള്‍ക്കും മാനേജ്‌മെന്റുകല്‍ക്കുമാണുള്ളത്.
ശാരീരികശിക്ഷയെ എതിര്‍ക്കാനും അത് തങ്ങളുടെ അവകാശത്തെ ലംഘിയ്‌ക്കുന്നതാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. ഇതിനെതിരെ പരാതിപ്പെടാന്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തണം. കുട്ടികള്‍ക്ക് പരാതി നിക്ഷേപിക്കാന്‍ എല്ലാ സ്‌കൂളുകളിലും പെട്ടികള്‍ സ്ഥാപിക്കണം.
ഈ പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ പിടിഐകള്‍ മാസത്തിലൊരിക്കല്‍ യോഗം ചേരണം. പരാതികളിന്മേല്‍ നടപടിയെടുക്കാന്‍ വൈകരുത്. ഇക്കാര്യങ്ങളൊക്കെ പാലിക്കപ്പെടുന്നുണ്ടെന്ന് അതത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പുവരുത്തണം- കമ്മിഷന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിര്‍ദ്ദേശങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും കമ്മിഷന്‍ സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications