Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

സെന്റ്‌ പോള്‍ (മിനെസോട്ടാ): അറുപത്തിരണ്ട് വയസ്സുക്കാരന്‍ ശസ്‌ത്രക്രിയ വഴി വൃഷണം എടുത്ത്‌ മാറ്റിയത്‌ മൂലം പണിയായത്‌ പോലീസുക്കാര്‍ക്കാണ്‌.

വൃഷണത്തില്‍ കടുത്തവേദന അനുഭവപ്പെട്ട്‌ വൃദ്ധന്‍ പല ഡോക്ടര്‍മാരെയും വൃഷണം എടുത്ത്‌ മാറ്റണമെന്ന്‌ ആവശ്യവുമായി സമീപിച്ചുവെങ്കിലും അത്തരമൊരു ശസ്‌ത്രക്രിയ നടത്താന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന്‌ അതിന്‌ തയ്യാറായ മെഡിക്കല്‍ പ്രൊഫഷണലുകളെ കണ്ടെത്തിയെന്നും അവര്‍ വൃദ്ധന്റെ വീട്ടില്‍ വച്ച്‌ തന്നെ ശസ്‌ത്രക്രിയ നടത്തിയെന്നും പോലീസ്‌ പറയുന്നു.

എന്നാല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഇയാളുടെ ബോധം തെളിഞ്ഞപ്പോള്‍ വൃഷണം മാത്രമല്ല, വിദഗ്‌ധരും പോയി കഴിഞ്ഞിരുന്നു. ശസ്‌ത്രക്രിയ നടത്തിയ ഭാഗത്ത്‌ അമിതരക്തസ്രാവം മാത്രം മിച്ചം. രക്തസ്രാവത്തെ തുടര്‍ന്ന്‌ ഇയാള്‍ മകളെ സഹായത്തിനായി വിളിക്കുകയും മകള്‍ പോലീസില്‍ വിവരമറിയിക്കുയുമായിരുന്നു.

അന്വേഷണത്തിന്‌ പോലീസ്‌ വൃദ്ധന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ട് കാഴ്‌ച വിസ്‌മയിപ്പിക്കുന്നതായിരുന്നു. ഒരു മുറി ശസ്‌ത്രക്രിയയ്‌ക്കായി സജ്ജീകരിച്ചിരുന്നു.

ശസ്‌ത്രക്രിയ നടത്താന്‍ മേശ, ശക്തിയേറിയ ലൈറ്റുകള്‍, ക്യാമറ, ശസ്‌ത്രക്രിയ്‌ക്കാവശ്യമായ വിവിധ ഉപകരണങ്ങള്‍ തുടങ്ങിയ എല്ലാം മുറിയില്‍ ഒരുക്കിയിരുന്നു. മിക്ക മുറികളിലും രക്തപാടുകളും കാണപ്പെട്ടു.

അജ്ഞാതരായ പ്രൊഫഷ്ണലുകളെ കുറിച്ച് വിവരം നല്‍കാന്‍ വൃദ്ധനോട് ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ലെന്നും പോലീസ് അറിയിച്ചു. അവരെ കുഴപ്പത്തില്‍ ചാടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വൃദ്ധന്‍റെ നിലപാട്. ഇതോടെ അപ്രത്യക്ഷരായ വിദഗ്ധരെയും അന്വേഷിച്ചുളള ഓട്ടത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+