Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

തിരുവനന്തപുരം: ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി രണ്ട്‌ കോടി രൂപ കൈപ്പറ്റിയതിന്റെ പേരില്‍ ഇ.പി ജയരാജനെ ദേശാഭിമാനി ജനറല്‍മാനേജര്‍ സ്ഥാനത്തുനിന്നും മാറ്റുന്നു.

വിവാദ പണമിടപാടില്‍ ഇ.പി ജയരാജന്‍ ഗുരുതരമായ ജാഗ്രതക്കുറവാണ്‌ കാട്ടിയതെന്നും അദ്ദേഹത്തെ ദേശാഭിമാനി ജനറല്‍മാനേജര്‍ സ്ഥാനത്തുനിന്നും നീക്കണമെന്നും ശുപാര്‍ശ ചെയ്യുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ശനിയാഴ്ച സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.

സംസ്ഥാന സമിതി യോഗം ഞായറാഴ്ചയും ചേരും. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര നേതാക്കളുടെ ആവശ്യപ്രകാരമാണ്‌ ജയരാജനെ ജനറല്‍മാനേജര്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന നിര്‍ദ്ദേശം സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്‌.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജനെതിരെ മറ്റ്‌ നടപടികള്‍ക്കൊന്നും ശുപാര്‍ശ ചെയ്തിട്ടില്ല. എങ്കിലും ജയരാജനുനേരെ ചെറിയ വിമര്‍ശനം പോലുമുണ്ടാകരുതെന്ന രീതിയില്‍ നീങ്ങിയ ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേതൃത്വത്തിന്‍റെ തീരുമാനം

മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി പണം പറ്റിയത്‌ സംബന്ധിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വെള്ളിയാഴ്ച തന്നെ സെക്രട്ടേറിയറ്റ്‌ ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍, മന്ത്രി പി.കെ. ഗുരുദാസന്‍, ഇ. ബാലാനന്ദന്‍, പി. കരുണാകരന്‍, എം.വി. ഗോവിന്ദന്‍ എന്നിവര്‍ മാത്രമാണ്‌ ജയരാജനെതിരെ കടുത്ത വിമര്‍ശനം നടത്തിയത്‌.

ഏതാനും പേര്‍എതിര്‍ത്തതൊഴിച്ചാല്‍ ദേശാഭിമാനിയുടെ സാമ്പത്തിക പ്രതിസന്ധിയും മറ്റും ചൂണ്ടിക്കാട്ടി ജയരാജനെ ശക്തമായി ന്യായീകരിക്കുകയായിരുന്നു. ഇതോടെ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ജയരാജനുണ്ടെന്ന്‌ വ്യക്തമായിരുന്നു.

എന്നാല്‍ ശനിയാഴ്ച രാവിലെ വീണ്ടും ചേര്‍ന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എന്ത്‌ നടപടി സ്വീരിക്കണമെന്നുകൂടി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കണമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ ആവശ്യപ്പെട്ടു. തുടര്‍ന്നാണ്‌ ജയരാജനെ ജനറല്‍മാനേജര്‍ സ്ഥാനത്തുനിന്നും നീക്കാന്‍ തീരുമാനമുണ്ടായതെന്നാണ്‌ സൂചന.

ജയരാജനെ ദേശാഭിമാനി ജനറല്‍മാനേജര്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശയിന്മേല്‍ സംസ്ഥാന സമിതിയായിരിക്കും സാങ്കേതികമായി അന്തിമതീരുമാനമെടുക്കുക.

സംസ്ഥാന സമിതിക്ക്‌ ശേഷം തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമോ അതോ അടുത്ത പോളിറ്റ്ബ്യൂറോ യോഗത്തിനുശേഷമേ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളോ എന്ന കാര്യവും വ്യക്തമല്ല. സെക്രട്ടേറിയറ്റ്‌ ശുപാര്‍ശയ്ക്ക്‌ ഏകകണ്ಠമായി സംസ്ഥാന സമിതി അംഗീകാരം നല്‍കുന്നില്ലെങ്കില്‍ ജയരാജനെ മാറ്റിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കുന്നതിന്‌ കേന്ദ്രകമ്മറ്റിയുടെ അംഗീകാരം ആവശ്യമായി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+