സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
തിരുവനന്തപുരം: ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജനെ നീക്കി. ലോട്ടറി ഭീമന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്നും 50 ലക്ഷം രൂപയുടെ നാലു നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന്റെ പേരിലാണ് നടപടിയെന്ന് സിപിഎം സംസ്ഥാനക്കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഏകകണ്ഠമായാണ് പാര്‍ട്ടി ഈ തീരുമാനമെടുത്തതെന്ന് പത്രക്കുറിപ്പ് വിശദീകരിക്കുന്നു.
നിക്ഷേപം കൈപ്പറ്റുന്നതിന് ജനറല്‍ മാനേജര്‍ എന്ന നിലയില്‍ ജയരാജന്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. സംശയാസ്പദമായ ചുറ്റുപാടുകളില്‍ നിന്നുളളവരില്‍ നിന്നും പണം സ്വീകരിക്കാതെ ദേശാഭിമാനിയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാമെന്ന ചിന്ത സംസ്ഥാനക്കമ്മിറ്റിയില്‍ ഉയര്‍ന്നു വന്നതായും പത്രക്കുറിപ്പ് വെളിപ്പെടുത്തുന്നു.
പണാപഹരണമോ മറ്റു ക്രമക്കേടുകളോ നടന്നിട്ടില്ലെന്നും പാര്‍ട്ടി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രക്കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ പി ജയരാജന്‍, പി കരുണാകരന്‍ എം പിയായ ഒഴിവിലാണ് ദേശാഭിമാനി ജനറല്‍ മാനേജരായി നിയമിക്കപ്പെട്ടത്.
പാര്‍ട്ടിയിലെ പിണറായി വിഭാഗത്തിന്റെ സര്‍വസൈന്യാധിപന്‍ എന്ന നിലയിലാണ് ഇ പി ജയരാജന്‍ അറിയപ്പെടുന്നത്.












Click it and Unblock the Notifications