Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

zശനിയാഴ്ച 12 മണിയോടെ ആരംഭിച്ച സംസ്ഥാന സമിതി യോഗത്തില്‍ മാര്‍ട്ടിനില്‍ നിന്നും പണം പറ്റിയ സംഭവം, കൈരളി ചാനലിലെ ഫാരിസ്‌ അബൂബക്കറുടെ വിവാദ അഭിമുഖം എന്നിവയെച്ചൊല്ലി കടുത്ത ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൂചനകളുണ്ട്‌.

ഉച്ചയ്ക്ക്‌ സംസ്ഥാന സമിതി യോഗം പിരിഞ്ഞപ്പോള്‍ കൈരളി ടി.വി. മാനേജിങ്‌ ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെ എകെജി സെന്ററിലേക്ക്‌ വിളിച്ചുവരുത്തിയത്‌ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായി.

ഫാരിസ്‌ അബൂബക്കറുമായി ജോണ്‍ ബ്രിട്ടാസ്‌ നടത്തിയ അഭിമുഖത്തിന്റെ വിവരങ്ങള്‍ പ്രകാശ്‌ കാരാട്ട്‌ ആരാഞ്ഞതായാണ്‌ വിവരം. എന്നാല്‍ കൈരളിയുമായി ബന്ധപ്പെട്ട കാര്യത്തിനല്ലെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ്‌ താന്‍ എകെജി സെന്ററിലെത്തിയതെന്നുമാണ്‌ ജോണ്‍ ബ്രിട്ടാസ്‌ പറഞ്ഞിരിക്കുന്നത്.

നേരത്തെ നടന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ കൈരളിയില്‍ വന്ന ഫാരിസ്‌ അബൂബക്കറുടെ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആഞ്ഞടിച്ചിരുന്നു. താന്‍ ഫാരിസിനെ വെറുക്കപ്പെട്ടവനെന്ന്‌ പറഞ്ഞത്‌ മുഖ്യമന്ത്രി എന്ന നിലയില്‍ ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തനിക്കെതിരെ ഫാരിസുമായി അഭിമുഖം നടത്തിയത്‌ തന്നെ നിന്ദിക്കാനായിരുന്നുവെന്നും വി.എസ്‌. ആരോപിച്ചു.

കൈരളിക്കെതിരായ വിമര്‍ശനങ്ങളുടെയും കൈരളി പാര്‍ട്ടി ചാനലല്ലെന്ന മാനേജിങ്‌ ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസ്താവനയുടെയും പശ്ചാത്തലത്തില്‍ കൈരളി ഡയറക്ടര്‍ബോര്‍ഡിലെ സിപിഎം അംഗങ്ങളുടെ യോഗം തിങ്കളാഴ്ച സിപിഎം വിളിച്ചുകൂട്ടിയതായി സൂചനയുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+