Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

പാലക്കാട്‌: കാമുകിയെ ശ്വാസംമുട്ടിച്ചു കൊന്ന്‌ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ കേസില്‍ കാമുകനായ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ എക്സ്‌ സര്‍വീസ്മെന്‍ കോളനി മണലേല്‍ എലിസബത്ത്‌ എന്ന ലെനി(ലീന-42) ആണ്‌ കൊല ചെയ്യപ്പെട്ടതെന്നും കൊല നടത്തിയ ഷാജന്‍ (32) അറസ്റ്റിലായതായും മധ്യമേഖലാ ഐ.ജി. വിജയാനന്ദും പാലക്കാട്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ വിജയ്‌ സാഖറെയും വെളിപ്പെടുത്തി.

സ്ത്രീയെ കഴുത്തുഞ്ഞെരിച്ച്‌ കൊലപ്പെടുത്തിയതും തെളിവ്‌ നശിപ്പിക്കാനായി ശരീരം കഷ്ണങ്ങളായി മുറിച്ച്‌ പലയിടത്തായി വലിച്ചെറിഞ്ഞതും അഞ്ചുവര്‍ഷമായി ഒപ്പം താമസിച്ചിരുന്ന യുവാവ്‌ ഒറ്റയ്ക്കാണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച്‌ പോലീസിന്‍റെ വിശദീകരണം ഇങ്ങനെ: സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ഫീല്‍ഡ്‌ എക്സിക്യൂട്ടീവായ ഷാജനു മറ്റൊരു സ്‌ത്രീയുമായുണ്ടായിരുന്ന അവിഹിതബന്ധം ലീന ചോദ്യംചെയ്‌തതാണ്‌ കൊലപാതകത്തിലേക്കു നയിച്ചത്‌. ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ 2003 ലാണ്‌ ലീന ഷാജനോടൊപ്പം പാലക്കാട്ടെത്തി പുത്തൂരിലെ വാടക വീട്ടില്‍ താമസമാക്കിയത്‌.

എന്നാല്‍ ഷാജന്‍ പരസ്ത്രീബന്ധം തുടരുന്നതിനെച്ചൊല്ലി ലീന വഴക്കിട്ട്‌ വീട്ടില്‍നിന്ന്‌ പുറത്താക്കിയതിന്‍റെ വൈരാഗ്യമാണ്‌ കൊലയ്ക്ക്‌ കാരണം. സംഭവദിവസം രാവിലെ വഴക്കുണ്ടായപ്പോള്‍ ഷാജനെ മുറിക്കുള്ളില്‍നിന്നു പുറത്താക്കി ലീന വാതിലടച്ചു.സുഹൃത്തുക്കളെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാന്‍ ഷാജന്‍ ശ്രമിച്ചെങ്കിലും ലീന വാതില്‍ തുറന്നില്ല.

ഉച്ചകഴിഞ്ഞു രണ്ടരയോടെ വാതില്‍ ബലമായി തുറന്ന്‌ ഉള്ളില്‍ കടന്ന ഷാജന്‍ ലീനയെ വടികൊണ്ടടിച്ച്‌ അവശയാക്കി. ബോധരഹിതയായ ലീനയെ തലയണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊന്നു. രാത്രി കറിക്കത്തി, പ്ളാസ്റ്റിക്‌ കവര്‍, കയര്‍ എന്നിവ വാങ്ങി തിരിച്ചുവന്ന ഷാജന്‍ മൃതദേഹത്തില്‍ കത്തികൊണ്ടു വരഞ്ഞ്‌ എല്ലുകള്‍ ഊരിയെടുത്തു.

പിറ്റേന്നു പുലര്‍ച്ചെയും രാത്രിയിലുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച്‌ തലയൊഴികെയുള്ള ശരീരഭാഗങ്ങള്‍ പാലക്കാട്‌ നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ വലിച്ചെറിഞ്ഞു. ശരീരഭാഗങ്ങള്‍ കണ്ടെടുത്തുവെന്ന പത്രവാര്‍ത്തയെത്തുടര്‍ന്നു പിറ്റേദിവസം ലീനയുടെ തലയടങ്ങുന്ന സഞ്ചിയുമായി എറണാകുളത്തെത്തി.

അവിടത്തെ ടൂറിസ്റ്റ്‌ ഹോമില്‍ താമസിച്ചശേഷം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിനു സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ തല വലിച്ചെറിഞ്ഞു. രണ്ടുദിവസം തൃശൂരിലും തങ്ങിയശേഷം പുത്തൂരില്‍ മടങ്ങിയെത്തി. ഭാര്യ ഗര്‍ഭിണിയാണെന്നും എറണാകുളത്തുള്ള വീട്ടില്‍ വിശ്രമിക്കുകയാണെന്നും സുഹൃത്തുക്കളോടും നാട്ടുകാരോടും പറഞ്ഞു.

ഒറ്റയ്ക്ക്‌ കൃത്യം ചെയ്തതായാണ്‌ ഇതുവരെ ബോധ്യപ്പെട്ടതെന്ന്‌ എസ്‌.പി. വിശദീകരിച്ചു. തലയൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മാത്രമാണ്‌ ഇതുവരെ കണ്ടെടുക്കാനായത്‌. തല എറണാകുളം കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡിനടുത്ത്‌ കോര്‍പ്പറേഷന്‍റെ മാലിന്യക്കൂമ്പാരത്തിലാണ്‌ ഒളിപ്പിച്ചത്‌. കോര്‍പ്പറേഷന്‍ ഈ മാലിന്യം അമ്പലമുകളില്‍ കുഴിച്ചുമൂടിയതിനാല്‍ തല കണ്ടെടുക്കുക പ്രയാസമാകും.

എന്നാല്‍ ഡിഎന്‍എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത്‌ ലീനയാണെന്ന്‌ തെളിയിക്കാനാകും. തലമുടി, രക്തം, വിരലടയാളം എന്നിവ ലഭിച്ചതിനാല്‍ ഇതിന്‌ ബുദ്ധിമുട്ടുണ്ടാവില്ല. എസ്‌പിയുടെ മേല്‍നോട്ടത്തില്‍ രണ്ട്‌ ഡിവൈഎസ്‌പി മാരുടെ നേതൃത്വത്തില്‍ രണ്ടുസംഘമായാണ്‌ അന്വേഷണം നടത്തിയത്‌. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+