Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

തിരുവനന്തപുരം: കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണത്തിന്‌ പാപനാശം തീരത്തേയ്ക്ക്‌ ജനപ്രവാഹം. പതിനായിരങ്ങള്‍ പിതൃപ്രീതിക്കായി ബലിതര്‍പ്പണം നടത്തി.

ദക്ഷിണ കേരളത്തില്‍ ഏറ്റവും അധികം പേര്‍ ബലിതര്‍പ്പണത്തിനായി എത്തിയത്‌ വര്‍ക്കലയിലെ പാപനാശത്താണ്‌. എട്ടു ലക്ഷം പേര്‍ ബലിയിടാനായി പാപനാശത്തെത്തിയതായാണ്‌ കണക്കാക്കുന്നത്‌.

ബലികര്‍മ്മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെയാണ്‌ ആരംഭിച്ചതെങ്കിലും തലേന്ന്‌ വൈകീട്ട്‌ മുതല്‍ ജനപ്രവാഹം തുടങ്ങിയതിനാല്‍ തീരവും ക്ഷേത്രപരിസരവും നിറഞ്ഞുകവിഞ്ഞു. ശനിയാഴ്ച രാവിലെ വരെ മഴ തിമര്‍ത്തെങ്കിലും വൈകീട്ടോടെ മാനം തെളിഞ്ഞത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമായി.

പിതൃതര്‍പ്പണത്തിന്‌ കാര്‍മ്മികത്വം വഹിക്കാന്‍ നാന്നൂറോളം തന്ത്രിമാരാണ്‌ രംഗത്തുള്ളത്‌. ഇവരെല്ലാം പാപനാശം തീരത്തുടനീളം ബലിഘട്ടങ്ങള്‍ ഒരുക്കി കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

കര്‍ക്കിടക വാവുനാളില്‍ ത്രിമൂര്‍ത്തികളുടെ സാന്നിധ്യം ഉളളതായി കരുതപ്പെടുന്ന സമുദ്ര തീരവും പിതൃദേവനായ ജനാര്‍ദ്ദന സ്വാമിയുടെ ക്ഷേത്രവുമാണ്‌ വിശ്വാസികളെ ഇവിടേക്കെത്തിക്കുന്ന മുഖ്യ ഘടകങ്ങള്‍.

ആലുവ, കോഴിക്കോട്‌ വരയ്ക്കല്‍ ക്ഷേത്രം, ആറന്‍മുള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. മിക്കയിടത്തും രാത്രി പന്ത്രണ്ടുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+