വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ദില്ലി: തലസ്ഥാന നഗരത്തില്‍ മുപ്പത്തിയാറുകാരിയായ ഫാഷന്‍ ഡിസൈനര്‍ക്കെതിരെ ആസിഡ് ആക്രമണം.
തിരക്കേറിയ ഗ്രേറ്റര്‍ കൈലാസ് മാര്‍ക്കറ്റ് പരിസരത്തുവെച്ച് അഞ്‌ജാതരായ രണ്ടുപേരാണ് തര്‍വീണ്‍ സൂരിയെന്ന ഫാഷന്‍ ഡിസൈനര്‍ക്കുനേരെ ആസിഡ് ഒഴിച്ചത്. തുടര്‍ന്ന് ഇവരുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീയിടാനും അക്രമികള്‍ ശ്രമിച്ചു.
ആക്രമണമേറ്റതിനെത്തുടര്‍ന്ന് തര്‍വീണ്‍ വീട്ടിലേയ്‌ക്ക് ഓടിക്കയറി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഭര്‍തൃമാതാവായ കുസും സൂരിയ്‌ക്കും ചെറുതായി പരുക്കേറ്റിട്ടുണ്ട്.
ശരീരത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ തര്‍വീണിനെ ആദ്യം ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലുകള്‍ ഗുരുതരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് ഇവിടെ നിന്നും ഇവരെ പിന്നീട് സഫ്‌ദര്‍ജംഗ് ഹോസ്‌പിറ്റലിലേയ്‌ക്ക് മാറ്റി. സ്‌ത്രീയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
റസിഡന്‍സി ഹോട്ടലിലെ സെല്‍സ് മാനേജരാണ് സുരി, കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്ക് നിരന്തരമായി ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍ കിട്ടിയിരുന്നത്രേ. ഇതുകാണിച്ച് തര്‍വീണ്‍ പൊലീസ് പരാതി നല്‍കിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഗോവയില്‍ ജോലിചെയ്യുന്ന തര്‍വീണിന്റെ ഭര്‍ത്താവ് ഞായറാഴ്‌ച ദില്ലിയ്‌ക്ക് തിരിച്ചിട്ടുണ്ട്.


Click it and Unblock the Notifications