Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

ദില്ലി: മാരത്തോണ്‍ ഓടി റക്കോര്‍ഡ്‌ സൃഷ്ടിച്ച അത്ഭുത ബാലന്‍ ബുദ്ദിയ സിംഗ്‌ കോച്ചിനെതിരെ ആരോപണവുമായി രംഗത്ത്‌.

ഇരുമ്പു ദണ്ഡ്‌ പഴുപ്പിച്ച്‌ പൊള്ളിച്ചതുള്‍പ്പെടെയുള്ള പീഡന പരമ്പരകളാണ്‌ കോച്ച്‌ ബിരാഞ്ചി ദാസ്‌ അഴിച്ചുവിട്ടതെന്നാണ്‌ ബുദ്ധിയയും മാതാവ്‌ സുഗന്ധിയും ആരോപിച്ചിരിക്കുന്നത്‌.

ബുദ്ദിയയുടെ അമ്മ സുഗന്ധി നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ ബിരാഞ്ചി ദാസിനെ പൊലീസ്‌ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. ഭുവനേശ്വറിലെ ബദഗാദ പൊലീസ്‌ സ്റ്റേഷനിലാണ്‌ മകനെ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ സുഗന്ധി പരാതി നല്‍കിയത്‌.

ഞായറാഴ്‌ചയാണ്‌ ബുദ്ദിയയും അമ്മയും കോച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഞായറാഴ്‌ച ഒരു ഒറിയ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ബുദ്ദിയ ബിരാഞ്ചിയുടെ പീഡനത്തെക്കുറിച്ച്‌ പറഞ്ഞതിങ്ങനെ.

ബിരാഞ്ചി ദാസ്‌ ബുദ്ദിയയുടെ പേരില്‍ പല സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം വാങ്ങി ദുരുപയോഗം ചെയ്യുകയാണെന്ന്‌ നേരത്തേ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ബുദ്ദിയ തന്നെ ഇയാള്‍ക്കെതിരെ രംഗത്തുവരുന്നത്‌ ഇതാദ്യമായാണ്‌.

ദാസ്‌ അഴിച്ചുവിട്ട പീഡനങ്ങളെക്കുറിച്ച്‌ കൊച്ചു ബുദ്ദിയ പറയുന്നതിങ്ങനെ. അദ്ദേഹം എനിയ്‌ക്ക്‌ ഏറെക്കാലമായി ശരിയ്‌ക്കും ഭക്ഷണം തരുന്നില്ല. സഹിക്കാന്‍ പറ്റാത്ത രീതിയില്‍ മര്‍ദ്ദിക്കാറുണ്ട്‌. ഒരിക്കല്‍ തലകീഴായി ഫാനില്‍ കെട്ടി തൂക്കിയിട്ട്‌ ഫാന്‍ കറക്കിയിട്ടുണ്ട്‌.

ഇരുമ്പുദണ്ഡ്‌ പഴുപ്പിച്ച്‌ ദേഹം പൊള്ളിക്കുകയും കണ്ണില്‍ മുളക്‌ പൊടി വിതറുകയും ചെയ്‌തിട്ടുണ്ട്‌. അദ്ദേഹം എന്നെയിങ്ങനെ ശിക്ഷിക്കുന്നതെന്തിനാണെന്ന്‌ എനിയ്‌ക്ക്‌ അറിയില്ല- ബുദ്ദിയ തുടര്‍ന്നു.

ഇനിയും ബുദ്ദിയയെ കോച്ചിന്റെ കൂടെ വിടില്ലെന്നും അദ്ദേഹം കുട്ടിയുടെ പേരില്‍ പണം സമ്പാദിക്കുകയാണെന്നും ബുദ്ദിയയുടെ മാതാവ്‌ സുഗന്ധിയും ആരോപിച്ചു. ബിരാഞ്ചിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സുഗന്ധി അറിയിച്ചു.

എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ ബിരാഞ്ചി ദാസ്‌ അംഗീകരിയ്‌ക്കുന്നില്ല. ഞാനാണ്‌ ബുദ്ദിയയിലെ പ്രതിഭയെ കണ്ടെത്തിയത്‌. ചേരിയില്‍ ജീവിച്ച കുട്ടിയെ താരമാക്കിയത്‌ ഞാനാണ്‌. വളര്‍ത്തിയെടുക്കാനായി കൂടെക്കൂട്ടിയ കുട്ടിയെ ഞാന്‍ പീഡിപ്പിച്ചുവെന്ന്‌ പറയുന്നത്‌ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ- അദ്ദേഹം ചോദിക്കുന്നു.

ബിരാഞ്ചിയുടെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്‌തതിനെത്തുര്‍ന്ന്‌ ജൂണ്‍ 6ന്‌ ദാസ്‌ ബുദ്ദിയ സിംഗ്‌ ട്രിസ്‌റ്റിന്റെ മാനേജിംഗ്‌ ട്രസ്‌റ്റി സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ സാലിയ സഹി ചേരിയിലാണ്‌ ബുദ്ദിയയും അമ്മയും താമസിക്കുന്നത്‌. ചേരിയുടെ നടത്തിപ്പുകാരാണ്‌ ഇപ്പോള്‍ ബുദ്ദിയയ്‌ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+