Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

തിരുവനന്തപുരം: ഫാരിസ്‌ വിവാദത്തില്‍ വിഎസിന്‍റെയും കൈരളിയുടെയും പ്രവൃത്തികള്‍ ഒരേപോലെ തെറ്റാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.

എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളെന്തെങ്കിലുമുണ്ടാകുമെന്ന സൂചനയില്ല. പക്ഷേ ഈ രണ്ടു കാര്യങ്ങള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് കമ്മിറ്റിയിലുണ്ടായത്.

പാര്‍ട്ടി മുന്‍കയ്യെടുത്തു നടത്തിയ നായനാര്‍ ഫുട്ബോളിനു ഫാരിസില്‍ നിന്ന്‌ 60 ലക്ഷം രൂപ വാങ്ങിയതു പാര്‍ട്ടി അന്വേഷിക്കുമെന്ന വിവാദ പ്രസ്‌താവനയാണു ശരിയായില്ലെന്നു സെക്രട്ടേറിയറ്റ്‌ സംസ്ഥാനകമ്മിറ്റിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

പാര്‍ട്ടിയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്ന പരസ്യപ്രസ്‌താവനകള്‍ അരുതെന്ന പിബി നിര്‍ദേശത്തിന്റെ ലംഘനമാണ്‌ ഈ നടപടിയെന്നാണു വിലയിരുത്തല്‍.

വിഎസിനെതിരെയുള്ള ഈ നിലപാട്‌ സംസ്ഥാന കമ്മിറ്റിയില്‍ വന്നപ്പോള്‍ ഔദ്യോഗികപക്ഷത്തെ ചിലര്‍ ഡെസ്കിലടിച്ചു പിന്തുണ രേഖപ്പെടുത്തിയതു ശ്രദ്ധിക്കപ്പെട്ടു. മൂന്നാര്‍, പാര്‍ട്ടി വിരുദ്ധ പരസ്യപ്രസ്‌താവനകള്‍, ഒറ്റയാന്‍ നടപടികള്‍ തുടങ്ങിവയുടെ പേരില്‍ അച്യുതാനന്ദനെതിരെ പിണറായിപക്ഷം ആഞ്ഞടിച്ചു. അഴിമതിക്കഥകള്‍ ചൂണ്ടിക്കാട്ടി മറുപക്ഷവും രംഗങ്ങള്‍ക്ക് കൊഴുപ്പേകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+