വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
വിഎസ് വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ ഫാരിസ് അഭിമുഖം കൈരളി സംപ്രേഷണം ചെയ്‌തതിനെ അനുകൂലിക്കാനാവില്ല എന്നു ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
കൈരളി പാര്‍ട്ടി ചാനല്‍ അല്ല. പക്ഷേ വിശാല ഇടതുപക്ഷ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അങ്ങനെയുള്ള ചാനല്‍ ഇങ്ങനെയൊന്നു ചെയ്‌തത് ഉചിതമായോ എന്നു ചിന്തിക്കണം- അദ്ദേഹം പറഞ്ഞു.
പക്ഷേ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തിയ കൈരളി എംഡി ജോണ്‍ ബ്രിട്ടാസിനെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന സൂചന സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ല.
ചാനല്‍ ഡയറക്ടര്‍മാരുടെ പാര്‍ട്ടി ഫ്രാക്ഷന്‍ യോഗവും മാറ്റിവച്ചു എന്നറിയുന്നു. കൈരളി പാര്‍ട്ടി ചാനല്‍ അല്ല എന്നു വ്യക്‌തമാക്കി പാര്‍ട്ടി വാര്‍ത്താക്കുറിപ്പിറക്കണമെന്ന ആലോചന നേതൃത്വത്തില്‍ നടന്നുവെങ്കിലും ഞായറാഴ്ച അതുണ്ടായില്ല.












Click it and Unblock the Notifications