Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

മുണ്ടക്കയം(ഇടുക്കി): തീവണ്ടിയാത്രയ്ക്കിടെ സഹയാത്രികയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ ആറുവര്‍ഷത്തിനു ശേഷം പോലീസ്‌ അറസ്റ്റു ചെയ്തു.

കൊക്കയാര്‍ നാരകംപുഴ പുത്തന്‍വീട്ടില്‍ ബാബു (40) വിനെയാണ്‌ പെരുവന്താനം പോലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാള്‍ പോലീസ്‌ പിടികൂടിയത്‌.

അസമില്‍ സിആര്‍പിഎഫ്‌ ജീവനക്കാരനായിരുന്ന ബാബു 1996 ഒക്ടോബര്‍ 20-ന്‌ അസമില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ സഹയാത്രികയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയെന്നാണ്‌ കേസ്‌.

തുടര്‍ന്ന്‌ 2001ല്‍ പശ്ചിമ ബംഗാള്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തെങ്കിലും ബാബു ജാമ്യമെടുത്ത്‌ മുങ്ങുകയായിരുന്നു.

ബാബു കൊക്കയാറ്റില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു മുമ്പ്‌ മൂന്നു തവണ പശ്ചിമ ബംഗാള്‍ പോലീസ്‌ ഇവിടെയെത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

പ്രതിയെ പിടിക്കണമെന്ന ബംഗാളിലെ ജഹാംഗുര്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കൊക്കയാറ്റിലെത്തിയ പോലീസ്‌ ശനിയാഴ്ച രാത്രിയോടെ നാരകംപുഴയിലുള്ള വീട്ടില്‍ നിന്നു പെരുവന്താനം പോലീസിന്റെ സഹായത്തോടെ ബാബുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

പീരുമേട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 16 ന്‌ ജഹാംഗൂര്‍ കോടതിയിലെത്തിക്കാന്‍ പശ്ചിമ ബംഗാള്‍ പോലീസിന്‌ കൈമാറി.പശ്ചിമ ബംഗാള്‍ സിഐ അശോക്‌ ദത്ത്‌, പെരുവന്താനം എഎസ്‌ഐ നാഗൂര്‍മീരാന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+