വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം: ലാന്‍ഡ് ബാങ്ക് എന്ന പേരില്‍ ഭൂമി കേന്ദ്രീകരണം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയെ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി എസ് അച്യുതാനന്ദന്‍.
ഭൂമി വാങ്ങിക്കൂട്ടാനായി ഇവര്‍ ഹവാലാപ്പണവും കള്ളപ്പണവും ഒഴുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പേരുപറയാതെ അടച്ചുള്ള ആക്ഷേപമായിരുന്നെങ്കിലും ഭൂമി ഇടപാടുകള്‍ നടത്തുന്ന ദീപിക ചെയര്‍മാന്‍ ഫാരിസ് അബൂബക്കറിനെത്തന്നെ ഉന്നം വെയ്ക്കുന്നതായിരുന്നു വി.എസിന്‍റെ ഒളിയന്പ്.
പാരമ്പര്യമുള്ള ഒരു പത്രം പുതുമടിശീലക്കാര്‍ വാങ്ങിയപ്പോള്‍ പിരിച്ചുവിടലുള്‍പ്പെടെയുള്ള നടപടികളാണ് അവിടുത്തെ പത്രപ്രവര്‍ത്തകര്‍ക്കെതിരേ സ്വീകരിച്ചതെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ടഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications