Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

ബീജിംഗ്: ലൈംഗികതയുടെ കാര്യത്തില്‍ ചൈനക്കാര്‍ ഉദാരമനസ്കരാണെന്ന് പಠനറിപ്പോര്‍ട്ട്. ചൈനയില്‍ പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനം പേരും ഒന്നിലേറെ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് ഇത് സംബന്ധിച്ച് പಠനം നടത്തിയ പന്‍ സുയിമിംഗ് പറഞ്ഞു.

ഇത് ഭാഗികമായി ലൈംഗിക വിപ്ലവത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയിലെ രെന്മിന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സെക്‍ഷ്വാലിറ്റി ആന്‍ഡ് ജന്‍ഡര്‍ ഡയറക്ടറാണ് സുയിമിംഗ്. ചൈനാക്കാരുടെ ലൈംഗിക ബന്ധങ്ങളും സമീപനങ്ങളും: 2000-2006 എന്ന സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

18നും 61 നും ഇടയ്ക്കുള്ള 6010 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷങ്ങളിലാണ് ഒന്നില്‍ കുടുതല്‍ പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതെന്നും സര്‍വേയില്‍ പറയുന്നു.

2000ത്തില്‍ ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവരുടെ എണ്ണം 16.9 ശതമാനമായിരുന്നു. അത് 2006 ആയപ്പോഴേക്കും 25.3 ശതമാനമായി ഉയര്‍ന്നു.

1980കളില്‍ ഇത് വെറും ആറ് ശതമാനം മാത്രമായിരുന്നു. മുന്‍ കാലങ്ങളില്‍ ലൈംഗികതയെന്ന് കേള്‍ക്കുമ്പോഴേ ലജ്ജ പ്രകടിപ്പിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ സജീവമായി ലൈംഗികതയില്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+