Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

ദില്ലി : സേലം ഡിവിഷന്‍ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ശ്രമിച്ച പി സി തോമസ് എം പിയെ സ്പീക്കര്‍ സഭയ്ക്കു പുറത്താക്കി. തന്റെ അനുവാദമില്ലാതെ സംസാരിക്കാന്‍ ശ്രമിച്ചതിനാണ് പുറത്താക്കല്‍. ചട്ടം 373 പ്രകാരമാണ് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പി സി തോമസിനോട് സഭയ്ക്കു പുറത്തു പോകാന്‍ ആവശ്യപ്പെട്ടത്.

ശൂന്യവേളയില്‍ കേരളത്തില്‍ നിന്നുളള ഒരാള്‍ക്ക് സംസാരിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് എന്‍ എന്‍ കൃഷ്ണദാസ് വിഷയം സഭയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് തനിക്കും സംസാരിക്കണമെന്ന് പി സി തോമസ് ആവശ്യപ്പെട്ടത്. സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രകോപിതനായ തോമസ് ബഹളം വച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടിയുണ്ടായത്.

സഭാ നടപടികള്‍ തടസപ്പെടുത്തിക്കൊണ്ട് സേലം വിഷയം ഉന്നയിച്ച് കേരളത്തില്‍ നിന്നുളള എംപിമാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോക് സഭ രാവിലെ തന്നെ സ്തംഭിച്ചിരുന്നു. പാലക്കാട് ഡിവിഷന്റെ വിഭജനം ഒഴിവാക്കുക, കേരളത്തോടുളള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കേരളത്തിലെ എംപിമാര്‍ ഉന്നയിക്കുന്നത്.

പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ കേരളത്തിലെ എംപിമാര്‍ രാവിലെ മുതല്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. കക്ഷിഭേദമില്ലാതെ വിഎസ് സുജാത എംപിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ പ്രശ്നത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ പി സി തോമസും കൃഷ്ണദാസും തിങ്കളാഴ്ച അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ഇത് തിങ്കളാഴ്ച തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്പീക്കര്‍ അത് നിരസിച്ചു. ആണവക്കരാറിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടായാല്‍ ചൊവ്വാഴ്ചയും പ്രമേയം പരിഗണിക്കുമെന്നുറപ്പില്ല.

സേലം ഡിവിഷന്റെ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വിവേചനപരമായാണ് ഇടപെടുന്നതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+